Friday, February 21, 2014

പുസ്തകം



കെട്ടുപിണഞ്ഞ അക്ഷരങ്ങളില്‍
ഒളിപ്പിച്ചു വെച്ച നിഗൂഡതകള്‍ തേടി
മഷി പടര്‍ന്ന താളുകളില്‍ അലയുകയായിരുന്നു ഞാന്‍ ..!!

ഒരു മെഴുകുത്തിരി വെട്ടത്തില്‍
താളുകള്‍ മറിയും തോറും
അറിയും തോറും
എത്തി പിടിയ്ക്കാനാകാതെ
വരികള്‍ക്കിടയില്‍  നീ ഒളിച്ചിരുന്നു  ....!

ഒടുവില്‍ ,
വായിച്ചു തീരും മുന്‍പേ
ആരോ കട്ടെടുത്ത കഥയില്‍
ഇനിയും പൂരിപ്പിയ്ക്കാന്‍ ആകാത്ത സമസ്യകള്‍ മാത്രം ബാക്കി വെച്ചു
ആ പുസ്തകവും ചിതലരിച്ചു ....!!

ജിത്തു 
വെന്മേനാട്

2 comments:

  1. ഒരു പുസ്തകവും വായിച്ചുതീരുന്നില്ല

    ReplyDelete
  2. ഒരു പുസ്തകവും വായിച്ചുതീരുന്നില്ല

    ReplyDelete