പകരുന്നു ജാതിമതഭേദമെന്നാകിലും..
തളരാതെ തോഴാ, വളരുന്ന ച്യുതിയില്‍..
ശപിക്കാതെ നീയും തപിക്കുമെന്‍ ഭൂവിനെ..
കുറ്റവാളികള്‍, അവര്‍, പലരുണ്ട് ചുറ്റില്‍-
അവരില്‍ നീയില്ല , ഞാനില്ല
നമ്മളിലൊരാള്‍ പോലുമില്ല..
അവരെത്ര തുച്ഛം ഓര്‍ക്കുക നിത്യം.
പ്രളയം മുടിച്ചേക്കാം തീമഴ പെയ്യാം
മനംനൊന്തൊരു സൂര്യന്‍ കടലില്‍ മറഞ്ഞേക്കാം
സന്ധ്യ തന്‍ മാറില്‍ നിരാശനാം പുലരി,
നിശയാം ഇരുളിനെ പുല്‍കി മയങ്ങാം
ജ്വലിക്കുന്ന മനവുമായ് മറ്റൊരു സൂര്യന്‍
പുതുപുലരിയുമായ് വരവുണ്ടതറിയുക .
കാണട്ടെ നിന്‍ മിഴിയിലുമാ സൂര്യന്റെ സ്വപ്നം
തളിര്‍ക്കട്ടെ നിന്‍ വാക്കിലുമീ ശൌര്യം
ഭയന്നോടി മറയും ഭീരുവാവാതെ നോക്കാം
തളരാതെ തോഴാ, വളരുന്ന ച്യുതിയില്‍..
ശപിക്കാതെ നീയും തപിക്കുമെന്‍ ഭൂവിനെ..
അടരാടി മരിക്കുന്ന പോരാളിയാവാം _Jithu_
Abudhabi