Monday, December 27, 2010

എന്തെഴുതണം?

എന്തെഴുതണം അന്ധകാരത്തിന്‍ 
ശൂന്യതയില്‍ നിന്നറിയില്ലെനിക്കിന്നു .
പാരില്‍ മണല്‍ത്തരിപോലുമല്ലാത്തോരെന്‍
വലിപ്പത്തെ കുറിച്ചോ,അതിലൂറും ഗര്‍വ്വിനെ കുറിച്ചോ?

സോദരന്‍ കഴുത്തറുക്കുവാന്‍ കല്‍പ്പിച്ചോരാ,
മതത്തിന്‍ പൊരുളിനെ കുറിച്ചോ?
ദൈവത്തിന്‍ മേനിയില്‍ അഴുക്കു പുരട്ടിയൊരാ
ജാതിഭേദത്തിന്‍ ആഴത്തെ കുറിച്ചോ?

വിശന്നരാവില്‍ അന്നം തരാത്തൊരാ കുലത്തിന്‍ മേന്മയോ?
മനുഷ്യത്വം മറന്നോരാ മനുഷ്യന്റെ മനമോ?
അര്‍ത്ഥത്തിനായ് കാമം വിറ്റൊരാ പെണ്ണിന്റെ നേരോ,
പെങ്ങളെ പൂകിയാ ചെന്നായതന്‍ പുരുഷത്വമോ?
പുരുഷന്റെ പെരുമയോ, മഹതി നിന്‍ മഹിമയോ?
പകലിന്‍ മാന്യതയോ ഇരുളിന്‍ മൗനമോ?

എന്തെഴുതണം എനിക്കറിയില്ല തോഴാ,
നിനക്കറിയാമതെങ്കില്‍ മടിക്കാതെ മൊഴിയുക. 
അതിന്‍ മുന്‍പൊരുമാത്ര എനിക്കായി നല്‍കുക,
എന്‍ വസ്ത്രുമതുരിയട്ടെ,രക്തം കുടിക്കുമാ-
കീടങ്ങളേറെയുണ്ടതു ഞാന്‍ കുടഞ്ഞോട്ടെ..

_Jithu_
 Abudhabi

6 comments:

  1. വിശന്നരാവില്‍ അന്നം തരാത്തൊരാ കുലത്തിന്‍ മേന്മയോ?
    മനുഷ്യത്വം മറന്നോരാ മനുഷ്യന്റെ മനമോ?
    അര്‍ത്ഥത്തിനായ് കാമം വിറ്റൊരാ പെണ്ണിന്റെ നേരോ,
    പെങ്ങളെ പൂകിയാ ചെന്നായതന്‍ പുരുഷത്വമോ?
    പുരുഷന്റെ പെരുമയോ, മഹതി നിന്‍ മഹിമയോ?
    പകലിന്‍ മാന്യതയോ ഇരുളിന്‍ മൗനമോ?

    വരികൾ കൂരമ്പുകളാണ്.ആശംസകൾ

    ReplyDelete
  2. chetto................im proud of uuuuuuuuuuuuuuu.................!

    ReplyDelete
  3. അന്ധകാരത്തിന്‍റെ ശൂന്യതയില്‍ നിന്നും തുടങ്ങി പകലിന്റ്റെ മാന്യതയിലേയ്ക്കു എഴുതി എത്തിയ്ക്കൂ ജിത്തൂ....അഭിനന്ദനങ്ങള്‍.

    ReplyDelete
  4. @ Moideen , .............,......................:-നന്ദി
    @മുഹമ്മദ്‌, .............,.........................:-നന്ദി
    @ sujeet ..........................................:- I love you, my brother.
    @ വര്‍ഷിണി.....................................:-നന്ദി.
    നിങ്ങളുടെ വാക്കുകള്‍ എന്നില്‍ ഉണര്‍വാകുന്നു.............എല്ലാവര്‍ക്കും വീണ്ടും നന്ദി..

    ReplyDelete
  5. Hai Jithu...
    Im also proud of u...

    ReplyDelete