Saturday, July 18, 2015

പിണക്കം



ഒരു  മുത്തം  തന്നാല്‍  തീരുമോ പിണക്കം
എന്തിനാണിണക്കിളി നിനക്കിത്രയും കോപം

കവിത  വിരിഞ്ഞ  കൺകളിൽ തോഴി
യെന്തിത്ര വേനല്‍  കനലാട്ടം

പൗർണമി വദനത്തിലിന്നമാവാസി
കവിളിണകളിൽ കാർമുകിൽ വിളയാട്ടം

കളി പറഞ്ഞെന്നോട് കഥ പറഞ്ഞ
തേനിതൾ ചുണ്ടില്‍ കയ്ക്കുമൊരു മൗനം

മഴവില്ലു  നിറമോലും സ്വപ്‌നങ്ങള്‍
മധുരിത മനോഹര നുണക്കുഴികൾ

ഇനിയും  നിനക്കായ്‌  ഞാന്‍  തരില്ലേ
ഇണങ്ങുമോയിണക്കിളി ഞാന്‍  പാവമല്ലേ

വാക്കുകള്‍  പാഴ് വാക്കുകൾ മാത്രമെന്നോ
കിനാവുകള്‍  ആഴിയില്‍ മുങ്ങിയെന്നോ

മധുവിധുവിനിയും മനസ്സില്‍  ബാക്കിയല്ലേ
ഒരുനാളെല്ലാമുപഹാരമായ് നൽകുകില്ലേ

വരിതൻ സുഗന്ധമത്,  നീ തന്നെയല്ലേ
നെഞ്ചിലെ  താളവുമെൻ ദേവിയല്ലേ.

ഒരു  മുത്തം  നൽകാം ഞാന്‍  ഓമലാളെ
പിണങ്ങാതെ സഖി, യൊന്നരികിൽ വരൂ...

ജിത്തു
വെന്മേനാട്

8 comments:

  1. മുന്തിരി വാവേ, എന്തിനീ പിണക്കം
    ചന്ദന വീണേ, എന്തിനീ ചിണുക്കം
    പുന്നാരക്കിളി മകളേ..
    ഓ.. ചാഞ്ചാടും മിഴിയഴകേ...

    രാജീവ് ആലുങ്കലിന്റെ ടി വരികളോർത്തു പോയി ഈ കവിതയും ചിത്രവും കണ്ടപ്പൊ. ജിത്തു ഭായീടെ മോളാണോ ഫോട്ടൊയിലെ സുന്ദരിക്കുട്ടി ? കുഞ്ഞുങ്ങൾ പിണങ്ങുമ്പൊ എന്തായിരിക്കും അവരുടെ മനസ്സിനുള്ളിൽ ? നൊമ്പരം മാത്രം ! ആ നൊമ്പരമാണെന്നു തോന്നുന്നു യദാർത്ഥ നൊമ്പരം.. പിണക്കം. മറിച്ച് വല്യോരു പിണങ്ങിയാ ആ മനസ്സിനുള്ളിൽ എന്തരൊക്കെക്കാണും ? ന്റെ പടശ്ശോനേ...!!

    കവിത അസ്സലായി. ചില വരികളിൽ പിതൃവാത്സല്യത്തിനെയതിശയിച്ച് ചില ഭാവങ്ങൾ കടന്നു വരുന്നു. അത് ചിത്രവുമായിട്ടങ്ങോട്ട് സിങ്ക് ആവുന്നില്ലെന്നു തോന്നി. തോന്നിയതാവാം.


    ശുഭാശംസകൾ......

    ReplyDelete
    Replies
    1. വിലയിരുത്തലുകള്‍ സ്വീകരിക്കുന്നു.......... തീര്‍ച്ചയായും ഇതൊരു മകളുടെ പിണക്കം അല്ല. ഫോട്ടോ യോജിക്കുന്നില്ല എന്ന് മനസ്സിലാകുന്നു ...തിരുത്തുന്നു ..<3

      Delete
  2. Replies
    1. സ്നേഹം ...........സന്തോഷം <3

      Delete
  3. നന്നായി. ഇഷ്ടം :)

    ReplyDelete
    Replies
    1. നന്ദി വിഷ്ണു ............ <3

      Delete
  4. നല്ല കവിത

    ReplyDelete
    Replies
    1. നന്ദി ഹാരിസ്‌ ........ <3

      Delete