Friday, July 3, 2015

വൃത്തം + ചതുരം

Image result for തവള

വൃത്തം

തെളിനീര്‍
പകരുവാന്‍
അഗ്നിമൂലയില്‍
കുടിയിരുത്തിയിട്ടുണ്ട്
രാകി മിനുക്കിയ ചെങ്കലുകള്‍
വട്ടത്തില്‍ പാകിയടുക്കിയ
ആഴമേറെയുള്ളോരു കിണര്‍ .....!!

ചതുരം

മറ്റൊരു മൂലയില്‍
നാലു കോണിലും
മൂര്‍ച്ചയുമായി
നീന്തിതുടിയ്ക്കുവാന്‍
നീലിമയുടെ സൗന്ദര്യവുമായി
വറ്റി വരണ്ട വെയിലില്‍
കിണറില്‍ ഉറവ പകരാന്‍
താമ്രപര്‍ണ്ണി ...

ഞാന്‍ കൂപമണ്ഡൂകം
നീ ഹംസം

ജിത്തു
വെന്മേനാട് 

4 comments:

  1. ഒന്നും മനസ്സിലായില്ല കേട്ടോ. ഒന്നൂടെ വായിച്ചുനോക്കട്ടെ

    ReplyDelete
    Replies
    1. യ്യോ .... വായിച്ചു നോക്കാന്‍ മാത്രം ഒന്നും ഇല്ല. ഒരിക്കല്‍ പദ്യ രൂപത്തിലും ഗദ്യ രൂപത്തിലും ഉള്ള കവിതകളെ പറ്റി ഒരു തര്‍ക്കം ഒരു ഫേസ്ബുക്ക്‌ ഗ്രൂപ്പില്‍ നടന്നു. അപ്പോള്‍ കുറിച്ചിട്ടതാണ് ......

      കവിതയൊന്നും അല്ല........ :D <3

      Delete
  2. ഇതിവൃത്തം ചാതുര്യബദ്ധം.... :) ഇഷ്ടം. നല്ല കവിത

    ശുഭാശംസകൾ....


    ReplyDelete
    Replies
    1. ഈ പ്രോത്സാഹനത്തിന്, ഈ ഇഷ്ടത്തിനു എന്‍റെ സ്നേഹം സൌഗന്ധികം

      Delete