Friday, June 26, 2015

മഴ പെയ്തു തോര്‍ന്ന നേരം ..!!




മഴപെയ്തു തോര്‍ന്ന നേരം
മതി മറന്നൊരു പുഴയൊഴുകി
മനം നിറഞ്ഞൊരു പൂമരം
മലരിതളില്‍ ഒരു മഴ കരുതി

ഇലചാര്‍ത്തില്‍ നിന്നുമൊരു
ഇരുവാലന്‍ കിളി പാടി
ഇടമുറിയാതൊരു തെന്നല്‍
ഇളംകുളിരിന്‍ കഥ ചൊല്ലി

അടരാതൊരു നീര്‍ത്തുള്ളി
അകതാരില്‍ നനവായി
അലതീര്‍ത്തതീ മനതാരില്‍
അറിയാതൊരു കനലായി

കാത്തൊരു തുടം കണ്ണീര്‍
കൈക്കുമ്പിളിലൊരു ചേമ്പില
കാതലില്‍ കനിയാതെ നീര്‍-
ക്കണമത,ടര്‍ന്നു പോയ്‌

മാക്കാച്ചി തവളകള്‍ വയല്‍
വരമ്പില്‍ കലഹമായി
മാരി തീര്‍ത്ത വിരല്‍പ്പാടില്‍
മണ്‍മനം പുളകിതമായ്‌

നനഞ്ഞ തൂവല്‍ ചിറകുകോതി
നടനമാടി മേഘരാവി
നളിന-മീ കുളക്കടവില്‍
നയനാനന്ദ വിരുന്നൊരുക്കി

മഴപെയ്തു തോര്‍ന്ന നേരം
മിഹിരനെത്തി മുത്തമേകി
മുകില്‍ കവിള്‍ തുടുത്ത നേരം
മാരിവ്വില്‍ അരങ്ങു ചാര്‍ത്തി

പുത്തനാം പുടവയണിഞ്ഞു
പൂവ് കോര്‍ത്തു മാല തീര്‍ത്തു
പുതുപുലരിയില്‍ വാസന്തം
പടി വാതിലില്‍ വന്നു നിന്നു.

ജിത്തു
വെന്മേനാട്

4 comments:

  1. നല്ല പാട്ട്

    ReplyDelete
    Replies
    1. ഈ വായനയ്ക്ക് പ്രോത്സാഹനത്തിന് എന്‍റെ നന്ദി .........സ്നേഹം

      Delete
  2. Replies
    1. നന്ദി ........ എന്‍റെ സ്നേഹം വര്‍ഷിണി .:)

      Delete