Monday, June 15, 2015

നഷ്ടപ്രണയങ്ങള്‍


( ചില കാഴ്ചകള്‍ )



1.
അമ്പലപ്പറമ്പിലെ ആരവങ്ങള്‍ക്കിടയില്‍
കാണാതെ പോയ മൗനമായിരുന്നില്ലേ
കത്തിച്ചുവെച്ച ദീപ സ്തംഭങ്ങള്‍ക്കിടയില്‍
അണഞ്ഞു പോയ കരിന്തിരി ആയിരുന്നില്ലേ
നിറഞ്ഞു കത്തിയ വാനിലെ വര്‍ണ്ണങ്ങള്‍
നീയാസ്വദിയ്ക്കുമ്പോള്‍ കൊളുത്താന്‍ മറന്ന
വെറുമൊരു സ്വപ്നമായിരുന്നില്ലേ ഞാന്‍ ........!!!

***********************************************

2.
പുടവ കൊടുക്കേണ്ട
കൈകളാല്‍
കൊഴിഞ്ഞ പൂക്കള്‍
കൊരുത്തൊരു
സുവര്‍ണ മാല്യം ഉപഹാരം കൊടുത്ത നാള്‍
കണ്‍കോണില്‍ നിറഞ്ഞതാണ് ........,
ചോദിക്കാതെ മറന്നു വെച്ച കനവിന്‍
മുനയുള്ള മറുപടി.

ഉതിര്‍ന്ന കണ്ണുകളില്‍
കണ്ടതാണ്
വാടി കൊഴിഞ്ഞ മുല്ല പൂവിന്‍ മൗനം ...

ഞാന്‍ അശക്തനായിരുന്നു ..........!!!!!!!!!

*****************************************************

3.
തൊട്ടാവാടി

മുള്ളുണ്ട് , കുത്തി നോവാതെ നോക്കണേ ...
അവളുടെ ഇലകള്‍ വാടാതെ കാക്കണേ ...!!

( ഒരു തെക്കന്‍ കാറ്റിനോട് .)

*************************************************

4.

പറന്നകലും മുന്‍പ്
ഒന്നായ്‌ നാം
കൊത്തി പെറുക്കിയ
നിമിഷങ്ങള്‍
ഇവിടെ
മറവിയുടെ
ചപ്പു കൂനയില്‍
ഉപേക്ഷിച്ചു പോകാം ..........

ഇനിയൊരിക്കല്‍
നാം കണ്ടു
മുട്ടുകയാണ് എങ്കില്‍
അതിവിടെ
ഈ ഓര്‍മ്മകളുടെ
ശവപ്പറമ്പില്‍
വെച്ചാകട്ടെ..!!!!

ജിത്തു
വെന്മേനാട്

6 comments:

  1. വരികൾ ഇഷ്ടമായി മാേഷ...

    ReplyDelete
    Replies
    1. വളരെ നന്ദി ഷാഹിദ്‌ <3

      Delete
    2. വളരെ നന്ദി ഷാഹിദ്‌ <3

      Delete
  2. വായിച്ചു. അത്രയ്ക്കങ്ങ് ഇഷ്ടപ്പെട്ടില്ലെന്ന് പറയുന്നതില്‍ ക്ഷമിക്കുക

    ReplyDelete
    Replies
    1. അതിനു ക്ഷമ ചോദിക്കുന്നത് എന്തിനാണ് ....... !!!

      വരികള്‍ നിലവാരം പുലര്‍ത്താത്തത്തില്‍ ഞാന്‍ അങ്ങയോട് മാപ്പ് ചോദിക്കുന്നു :(

      Delete
    2. അതിനു ക്ഷമ ചോദിക്കുന്നത് എന്തിനാണ് ....... !!!

      വരികള്‍ നിലവാരം പുലര്‍ത്താത്തത്തില്‍ ഞാന്‍ അങ്ങയോട് മാപ്പ് ചോദിക്കുന്നു :(

      Delete