Saturday, August 2, 2014

പുഴ (ഒരു വേനലില്‍ ..!! )



വറ്റിയ വഴികളിലൂടെ ഒന്ന് തിരിഞ്ഞു നടന്നു...
നിറഞ്ഞു തുളുമ്പിയ യൗവനത്തിലൂടെ
പിന്നെയും പിറകോട്ടു ..

ഒരു കൊച്ചരുവിയായ്‌
തീരും മുന്‍പ്
ഉരുളന്‍ കല്ലുകളില്‍
തട്ടി തടഞ്ഞു
വഴിയറിയാതെ
പകച്ചു നിന്ന
നീര്‍ച്ചാലുകളായ്
ബാല്യങ്ങള്‍

ഭാഗ്യവാനാണ്
പരന്നൊഴുകാന്‍
പുഴയെന്നു
ഗര്‍വോടെ പറയാന്‍
കഴിഞ്ഞല്ലോ....!!

മതി ..വെയിലിനെ പഴിക്കണ്ട
തിരിഞ്ഞു നടക്കാം
കാത്തിരിയ്ക്കാം
ഋതു മാറും
ഇനിയുമൊരു
മഴ വരും

കൈ പിടിയ്ക്കും
പുഴ നിറയും ...!!

_ജിത്തു_
വെന്മേനാട് 

3 comments:

  1. ഇനിയുമൊരു
    മഴ വരും

    കൈ പിടിയ്ക്കും
    പുഴ നിറയും .
    പറഞ്ഞതു ശരിയാ ദേ ഇപ്പൊ മഴ പെയ്ത് പുഴയോക്കെ നിറഞ്ഞൊഴുകുകയാ......നന്നായി എഴുതി .ആശംസകൾ .

    ReplyDelete
  2. പുഴകളൊക്കെ നിറയട്ടെ!

    ReplyDelete
  3. ഇനിയുമിനിയും നിറയട്ടെ കവിതകള്‍ !

    ReplyDelete