Saturday, September 24, 2011

പാടം


മെതികഴിഞ്ഞാളൊഴിഞ്ഞ പാടം
കുളിര്‍ക്കാറ്റും കിളികളും
കളിയാടും കളമിന്നു ശൂന്യം

മധുരം പകര്‍ന്ന നെഞ്ചിലിന്നു
കരിഞ്ഞടര്‍ന്ന പാടുകള്‍
കനി തിന്നു വളര്‍ന്നവര്‍
നിനക്കേകിയ വിഹിതം..

മെലിഞ്ഞുണങ്ങിയ മേനി നിറയെ....
മുറിവ് തീര്‍ത്ത വിള്ളലുകള്‍....
രക്തത്തിന്‍ പാടുകള്‍...
കറങ്ങി പറക്കും മാംസദാഹിയാം
കഴുകന്‍ കണ്ണുകള്‍ ചുറ്റും..

കാതോര്‍ക്കെ കേള്‍ക്കാം തേങ്ങല്‍..
കരയാതിരിയ്ക്കുക..     

തിരയാം നമുക്കിനിയുമീ
പതിരിലുമൊരു തരി
കതിരെങ്കിലും കാണാം..
നനയ്ക്കാം സ്വപ്നമാ
ശേഷിക്കും കതിരിലും..

വെയില്‍ മായും
മഴ നാണിച്ചു ചിരിക്കും  ...
കരിഞ്ഞമര്‍ന്ന മണ്ണി-
ലിനിയും പാടും പറവകള്‍
ആടും മയിലുകള്‍-
എന്നും കേള്‍ക്കും  
തുഞ്ചന്റെ തത്ത തന്‍
നാട്ടു പാട്ടിന്റെ ശീലും

_Jithu_ 
 Abudhabi

6 comments:

  1. തിരയാം, നമുക്കിനിയുമീ
    പതിരിലുമൊരു തരി
    കതിരെങ്കിലും കാണാതിരിക്കില്ല.....

    ReplyDelete
  2. ഞാനും കൂടാം ജിത്തൂ, തിരയാന്‍...


    തിരയാം നമുക്കിനിയുമീ
    പതിരിലുമൊരു തരി
    കതിരെങ്കിലും കാണാം..
    നനയ്ക്കാം സ്വപ്നമാ
    ശേഷിക്കും കതിരിലും..

    നല്ല വരികള്‍ തന്നെ...ആശംസകള്‍

    ReplyDelete
  3. തിരയലുകൾക്ക് ഫലമുണ്ടാവാതിരിക്കില്ല...പ്രതീക്ഷിക്കാം നല്ലതിനായി..

    ആശംസകൾ സഖേ

    ReplyDelete
  4. നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
  5. NANNAYITTUNDU........... PLS VISIT MY BLOG AND SUPPORT A SERIOUS ISSUE..........

    ReplyDelete
  6. പാടം നന്നയിട്ടുണ്ട്.ആശംസകള്‍.

    ReplyDelete