ചിറകടിച്ചരികില്‍ വരും മഴയായ്
മനസ്സില്‍ കുളിരായ് പ്രണയം.
ജ്വാലാമുഖിതന്‍ അന്തരംഗത്തില്‍
എരിയും കനലായ് നീറും വിരഹം..
നുരയിട്ട് പതയും കടലില്‍ നിറയും
മുറിവില്‍, ഉപ്പുപോലോര്‍മ്മകള്‍....
കാര്‍മുകില്‍ പെണ്‍കൊടി പെയ്യാതെ
കാത്ത അശ്രുകണങ്ങ-ളതില്‍
ചിരിക്കും വെയിലായ്, കരയുന്നു ദുഃഖം..
വിടരാതടര്‍ന്നൊരു പൂമൊട്ടിന്‍
തേനായ് പൊലിയുന്നു മോഹം..
കരിങ്കലില്‍ തലതല്ലി തകരുന്നു,
ചിതറുന്നു സ്വപ്നതിരമാലകള്‍ ..
വിടരുന്നു പുലരികള്‍, പിന്നെയും
പലതെങ്കിലും.അവിടെയും കാണ്മു -
എരിഞ്ഞമര്‍ന്ന സന്ധ്യതന്‍ നെഞ്ചകം..പിന്നെ
ഇന്നുമീയെന്നെ കളിയാക്കി ചിരിയ്ക്കും
നാളെകളുമെന്നില്‍ ശേഷിയ്ക്കും പ്രാണനും....
_Jithu_
Abudhabi
Abudhabi
പ്രണയം , വിരഹം, വേദന
ReplyDeleteനല്ല വരികള്‍ ജിത്തു
കൊള്ളാം ജിത്തു ഈ പ്രണയവിരഹം.
ReplyDeleteപ്രിയ ജിത്തു...മനോഹരമായ വരികള്‍ !പ്രണയ നൊമ്പരങ്ങളുടെ കരള്‍ തുടിപ്പുകള്‍ ' നുരയിട്ടു പതയുന്നുണ്ട്,വിടരാതടര്‍ന്നുപോലിയുന്നുണ്ട്...'അഭിനന്ദനങ്ങള്‍!
ReplyDeleteപ്രണയം...വിരഹം...മുറിവിലുപ്പായി ഓർമ്മകൾ...
ReplyDeleteകൊള്ളാം സഖേ...ഓണാശംസകൾ
പ്രണയവും വിരഹവും നീക്കി വെയ്ക്കാം
ReplyDeleteഒരു നല്ല തിരുവോണമെത്തിയല്ലോ?...nannaayiriykkunnu.
Best Wishes!
visit www.jyothirmayam.com
"ഇന്നുമീയെന്നെ കളിയാക്കി ചിരിയ്ക്കും
ReplyDeleteനാളെകളുമെന്നില്‍ ശേഷിയ്ക്കും പ്രാണനും...."
പിന്നെയീ ഓണമ്പോലെത്തുന്ന ഓർമകളും...
ഓണാശംസകൾ
ജിത്തൂ പ്രണയം മഴയാണ് കുളിരാണ് എരിവാന് കടലാണ് സന്ധ്യയാണ് പുലരിയാണ്
ReplyDeleteഅനിവാര്യ വിരഹം പ്രണയമാണ്
കാരണം പ്രണയം അങ്ങനെയാണ്
ഉള്ളിലെവിട്യോ ഒരു കിളി ഇല്ലേ ?
അറിയുന്നൂ ജിത്തൂ നിന്നിലെ പ്രണയ നൊമ്പരം..
ReplyDeleteമിഴിനീരിലലിയുന്നൊരാ വിരഹനൊമ്പരം..!
ഹ്മം.............കൊള്ളാം
ReplyDeleteവരികള്‍ ഇഷ്ടപെട്ടു