Sunday, June 5, 2011

പ്രണയാര്‍ദ്രം

 കൊതിപ്പൂ ഞാനോരോ മാത്രയും
നീ തന്നതില്ലൊരു കളിവാക്കു പോലും..
തന്നതിലെന്‍ നിറകൂട്ടില്‍ ചായങ്ങള്‍ പോലുമേ..
അറിഞ്ഞതിലെന്‍ മൌനത്തിന്‍ വിതുമ്പലും
 
അങ്ങകലെ മറയും മരുപ്പച്ചപോലവേ,
അക്ഷരകൂട്ടങ്ങള്‍ കളിചൊല്ലിയകലെ
കാതരമാം വിപഞ്ചികയെന്തിനോ തേങ്ങി..
കരളിലനുരാഗം മൌനമായ് എരിഞ്ഞു.
 
നിഴല്‍ വീണവഴികളില്‍  നീളെ തിരഞ്ഞു...
നിന്‍ നിറസ്മേരത്തിന്‍ പാല്‍ നിലാവെട്ടം..
നീരായീ  മരുവില്‍ പുഞ്ചിരി തൂവാന്‍
നീ നല്‍കും വാക്കിലെന്‍ സ്വപ്‌നങ്ങള്‍ പൂക്കാന്‍....
 
അനുവാദം തേടാതൊരു നാള്‍  നീ വരും
അറിയാതാരും മദിക്കും നിന്‍ ഗന്ധം പരത്തും..
അരുമയാം രൂപമാര്‍ന്നൊരു മഴവില്ല് തീര്‍ക്കും..
അഴല്‍ മാഞ്ഞു പകലോന്‍ മൃദുഹാസമേകും
 
കടമിഴികോണില്‍ പ്രണയവുമായി,
മലയാളിപെണ്ണെന്നെ പുണരും...
അംഗുലീഹര്‍ഷമൊരു കുളിരായ് തഴുകും.
'കവിത'യെന്നെന്‍ കാതില്‍ മെതുവേ മൊഴിയും....
 
 
       _Jithu_
      Abudhabi

10 comments:

  1. പ്രണയാര്‍ദ്രമൊരു കാത്തിരിപ്പ്‌ ....കവിതേ നിനക്കായി....

    ReplyDelete
  2. എന്തുപറ്റി ജിത്തൂ...കവിത പിണങ്ങിയോ..?
    കവിതയെ ഈ കവിത കേള്‍പ്പിയ്ക്കൂ...ഓടി വരും ട്ടൊ..ആശംസകള്‍.

    ReplyDelete
  3. അനുവാദം തേടാതൊരു നാള്‍ നീ വരും
    അറിയാതാരും മദിക്കും നിന്‍ ഗന്ധം പരത്തും..

    കൊള്ളാം

    ReplyDelete
  4. കവിത വരും സഖേ...അവൾക്കാരെയും വെറുക്കാനറിയില്ല...അക്ഷരങ്ങളാലവൾ പുൽകും..മനസ്സു ശാന്തമാക്കി അവളുടെ കാലൊച്ചയ്ക്ക് കാതോർക്കുക...മനസ്സിൽ ഒരു തേന്മഴ പൊഴിച്ചവളെത്താതിരിക്കില്ല..

    ( ഇനിയീ ജാലകം ഏറെ നാൾ അടച്ചിട്ടാലുണ്ടല്ലൊ...ഹും..ഞാൻ ചവിട്ടിപ്പൊളിക്കും പറഞ്ഞേക്കാം...എത്ര തവണ ഇവിടെ വന്നു തട്ടി..ആരേലും തുറക്കണ്ടേ...ഹൊ എന്റെ കൈ വേദനിച്ചത് മിച്ചം..എന്നെ വെർതേ ടീച്ചറാക്കരുത് ട്ടാ...ഹിഹി )

    ആശംസകൾ ന്റെ പ്രിയപ്പെട്ട കൂട്ടുകാരന്

    ReplyDelete
  5. കവിത വരും...വരട്ടേ...
    ആശംസകൾ!

    ReplyDelete
  6. അനുവാദം തേടാതൊരു നാള്‍ നീ വരും
    അറിയാതാരും മദിക്കും നിന്‍ ഗന്ധം പരത്തും..
    അരുമയാം രൂപമാര്‍ന്നൊരു മഴവില്ല് തീര്‍ക്കും..
    അഴല്‍ മാഞ്ഞു പകലോന്‍ മൃദുഹാസമേകും

    ആശംസകൾ :)

    ReplyDelete
  7. അനുവാദം തേടാതൊരു നാള്‍ നീ വരും
    അറിയാതാരും മദിക്കും നിന്‍ ഗന്ധം പരത്തും..
    അരുമയാം രൂപമാര്‍ന്നൊരു മഴവില്ല് തീര്‍ക്കും..
    അഴല്‍ മാഞ്ഞു പകലോന്‍ മൃദുഹാസമേകും

    ReplyDelete
  8. കടമിഴികോണില്‍ പ്രണയവുമായി,
    മലയാളിപെണ്ണെന്നെ പുണരും...
    അംഗുലീഹര്‍ഷമൊരു കുളിരായ് തഴുകും.
    'കവിത'യെന്നെന്‍ കാതില്‍ മെതുവേ മൊഴിയും....

    ReplyDelete
  9. 'അനുവാദം തേടാതൊരു നാള്‍ നീ വരും
    അറിയാതാരും മദിക്കും നിന്‍ ഗന്ധം പരത്തും..
    അരുമയാം രൂപമാര്‍ന്നൊരു മഴവില്ല് തീര്‍ക്കും..
    അഴല്‍ മാഞ്ഞു പകലോന്‍ മൃദുഹാസമേകും'

    ഈ വരികൾ കൂടുതൽ ഇഷ്ടമായി.

    ആശംസകളോടെ
    satheeshharipad.blogspot.com

    ReplyDelete
  10. വര്‍ഷിണി.....,മോഇദീന്‍ അങ്ങാടിമുഗര്‍.....,സീത.....,മാനവധ്വനി....സാജന്‍ s ,......കിങ്ങിണികുട്ടി...അനുരാഗ്...സതീഷ്‌.......എല്ലാവര്‍ക്കും നന്ദി..

    ReplyDelete