നോവുന്ന ഓര്‍മക്കായ് ചിതയൊരുക്കണം
ചിതലരിക്കും നഷ്ടങ്ങള്‍ കുത്തിനോവിയ്ക്കെ..
കത്തും മുറിവുകള്‍ മായാതെ മായ്ക്കണം .....,
മറക്കാന്‍ പഠിക്കണം
കനലെരിയും ചിന്തകള്‍ നീറും നേരം
എരിയും നെഞ്ചകം കരയും നേരം.
പൊട്ടിച്ചിരിക്കാന്‍ പഠിക്കണം...
സ്നേഹമാം ബന്ധനം പാശം മുറുക്കുമ്പോള്‍..
പ്രണയത്തില്‍ മാംസഗന്ധം പടരുമ്പോള്‍
അഗ്നിയായ് മൗനം പൊട്ടിത്തെറിക്കണം.
മനമിടറാതെ കാക്കണം.....
കണക്കിന്‍ കളികളില്‍ കാല്‍, ഇടറും നേരം......
രക്തബന്ധങ്ങള്‍ വില പറയും നേരം.....
ചക്രവ്യൂഹങ്ങളില്‍ ഉഴറുന്ന നേരം....
മിഴിനീരുടയാതെ നോക്കണം..
പൊരുതി ജയിക്കണം......
ശരമുനകള്‍ പിന്നെയും
ഹൃദയം തകര്‍ക്കുമ്പോള്‍........
ഇനിയും പഠിക്കാത്ത പാഠം പഠിക്കണം..
Your ever loving friend,
_Jithu_
Abudhabi
_Jithu_
Abudhabi
ഇനിയും പഠിക്കുവാന്‍ പാഠമേറെ ബാക്കി...........ജീവനും.
ReplyDeleteനന്മ ചെയ്യുന്നോര്‍ക്ക് നന്മ മാത്രമേ വരികയുള്ളൂ!
ReplyDeleteപറയാന്‍ വിട്ടു,
ReplyDeleteകവിത, നല്ല സന്ദേശം.
എത്രയെത്ര പഠിക്കാത്ത പാഠങ്ങള്‍ ...നന്ദി ജിത്തൂ,നല്ല കവിത.
ReplyDeleteഅപ്പൊ നല്ല കുട്ടി ആയല്ലേ ജിത്തൂ...ആശംസകള്‍.
അറിയാത്ത ജീവിതങ്ങൾ എവിടെയോ കുറുകുന്നുണ്ട്..പഠിക്കാൻ ഏറെ ബാക്കി വച്ച് കാലചക്രം തിരിഞ്ഞു കൊണ്ടേയിരിക്കും..ചിലത് നമ്മൾ കാണും..പലതും കാണാതെ പോകും...കൊള്ളാം സഖേ
ReplyDelete:) സുന്ദരം
ReplyDeleteപഠിക്കേണ്ടതും, ശീലിക്കേണ്ടതുമായ നല്ല കുറേ പാഠങ്ങള്‍ നല്ല വരികളിലൂടെ പറഞ്ഞു.
നന്നായിരിക്കുന്നു ജിത്തു :)
ഒരുപാട് പഠിക്കണം... ജീവിതത്തിൽ നിന്നും.” നമ്മുടെ ജീവിതത്തിൽ നിന്ന് മാത്രമല്ല,ചുറ്റുവട്ടത്ത് നിന്നും”
ReplyDeleteനിശാ സുരഭിയോട്.....:നന്ദി വന്നതിനും അഭിപ്രായം പറഞ്ഞതിനും....
ReplyDeleteവര്‍ഷിണിയോട്........:ഹേയ് ഞാന്‍ നല്ല കുട്ടി ആയീട്ടൊന്നും ഇല്ല കേട്ടോ..ഇപ്പോളുംആ പഴയ തെമ്മാടി ചെറുക്കന്‍ തന്നെ...( എന്നെ നന്നാവാന്‍ ആരും സമ്മതിക്കുന്നില്ലെന്നെ..ഹി.)
സീതയോട്.......:സത്യം. ഇനിയും പഠിക്കുവാനേറെ......
ചെറുത്..............:സൗഹൃദം വളരെ വിലപ്പെട്ടതാണ്..നന്ദി...
സിദ്ദിക് .........:നമ്മള്‍ക്കത്ര ബുദ്ധിയൊന്നും ഇല്ലാന്നേ...എത്ര പഠിച്ചീട്ടും മനസിലാവുന്നില്ല...ഹി....എന്നാലും ശ്രമിക്കുന്നുണ്ട്...
കനലെരിയും ചിന്തകള്‍ നീറും നേരം
ReplyDeleteഎരിയും നെഞ്ചകം കരയും നേരം.
പൊട്ടിച്ചിരിക്കാന്‍ പഠിക്കണം...
:(
നല്ല അര്‍ത്ഥവത്തായ വരികള്‍ .....എല്ലാ ആശംസകളും .........
ReplyDeleteഇനിയും പഠിക്കാത്ത പാഠം പഠിക്കണം..
ReplyDeleteസദുപദേശം?
ReplyDeleteവാക്കുകളില്‍ പുതുമയുണ്ട്.ആര്‍ജവവും
പക്ഷെ വായന ഇത്തിരി പാടാണ്. ഫോണ്ട് ഒന്ന് മാറ്റുന്നതിനെക്കുറിച്ച് എന്ത് പറയുന്നു?
നോവുന്ന ഓര്‍മക്കായ് ചിതയൊരുക്കണം --വളരെ നന്നായിടുണ്ട്..! ഇനിയും പഠിക്കാത്ത പാഠം പഠിക്കണം, എനിക്കും.
ReplyDeleteശരമുനകള്‍ പിന്നെയും
ReplyDeleteഹൃദയം തകര്‍ക്കുമ്പോള്‍........
ഇനിയും പഠിക്കാത്ത പാഠം പഠിക്കണം..
------------
...ഹൃദയം തകർക്കാതെ കാക്കണം ഒപ്പം..ശക്തമായി പ്രതികരിക്കാൻ പഠിക്കണം
നല്ല വരികൾ!
മനമിടറാതെ നോക്കണം...
ReplyDeleteകത്തും മായാതെ മായിക്കണം...
Jithu -ആശംസകള്‍ !
കത്തും മുറിവുകള്‍ മായാതെ മായിക്കണം..
ReplyDelete