Tuesday, January 25, 2011

നേര്‍ക്കാഴ്ച




ധര്‍മ്മത്തിന്‍ പൊരുള്‍ തേടി ഞാനീ കലിയുഗഭൂവില്‍...
കണ്ടില്ല അധര്‍മ്മത്തിന്‍ കടലല്ലാതൊരിടമിന്നും...
നാടാകെ കത്തുമ്പോള്‍ പാടുന്ന നീറോ...
കാടാകെ കരയുമ്പോള്‍ ചിരിക്കുന്ന നീറോ.

പാതിയാം പെണ്ണിനെ ചൂത് കളിക്കുന്നു
ധര്‍മജന്‍ നവയുധിഷ്ടിരകോലങ്ങള്‍ ,
അബലയാം പെണ്ണിന്റെ ആടകളുരിയുന്ന
കൌരവസഭകള്‍ ദേശം ഭരിക്കുന്നു 

വിജയത്തിനേട്ടനാം കര്‍ണന്റെ കരളും പിളര്‍ക്കുന്ന
വില്ലാളിവീരര്‍ അര്‍ജുനരിലും കണ്ടില്ല..
കളങ്കങ്ങള്‍ കായലില്‍ ഒഴുക്കി കരയുന്ന 
അമ്മയാം കുന്തിയവളിലും കണ്ടില്ല..

ജാനകിയെ ത്യജിച്ച രാമനിലും തേടി
‍ജനിയെ ഹനിച്ച രേണുകാ തനയനിലും തേടി
അലഞ്ഞു ധര്‍മ്മത്തിന്‍ കാതലും തേടി ഞാന്‍
ഒരാളും തന്നില്ല ധര്‍മ്മത്തിന്‍ പൊരുളിന്നും..

പിന്നെയും തേടി ഞാന്‍ ധര്‍മ്മത്തിനായി
ധര്‍മ്മപാലകന്‍ കാര്‍വര്‍ണാ നിന്നിലും വന്നു..
ധര്മ്മത്തിനധര്‍മ്മം കല്പ്പിച്ച നിന്നില-
പൂര്‍ണമായ്  എന്‍ ധര്‍മ്മത്തിന്‍ കാഴ്ചകള്‍...

പിന്നെ തിരിഞ്ഞു  നടന്നീയെന്നില്ലും തേടി..
തരി പോലും കണ്ടില്ല ധര്‍മ്മത്തിന്‍ നാമ്പുകള്‍ ..
"ഞാനെനിക്കെന്റെ  സ്വന്തം" എന്നുള്ളില്‍ മദിക്കവേ
ധര്‍മ്മത്തിനുണ്ടോ മനതാരില്‍ സ്ഥാനം.

ഹൃദയം കഴുകട്ടെ.നമ്മളൊന്നെന്ന പാഠം പഠിക്കട്ടെ,
പഠനം കഴിയട്ടെ സ്വയം തെളിയട്ടെ..
എന്നില്‍ തുടങ്ങട്ടെ..നേരിന്റെ വാദം
ശേഷം തുടരാം  ധര്‍മ്മാധര്‍മ്മത്തിന്‍ നേര്‍ക്കാഴ്ച..,


    _Jithu_
    Abudhabi

7 comments:

  1. ഹൃദയം കഴുകട്ടെ.നമ്മളൊന്നെന്ന പാഠം പഠിക്കട്ടെ,
    പഠനം കഴിയട്ടെ സ്വയം തെളിയട്ടെ..
    എന്നില്‍ തുടങ്ങട്ടെ..നേരിന്റെ വാദം

    ജിത്തൂ പാഠം പഠിക്കാന്‍ കൂടെ ഞാനുമുണ്ട്... ഇനിയും കുറേപ്പേര്‍ കൂടെപ്പഠിക്കാന്‍ ചേരുമെന്നു പ്രതീക്ഷിക്കാം...

    ReplyDelete
  2. തേടൂ..തേടൂ...എത്തിപ്പെടാം..


    പിന്നെ തിരിഞ്ഞു നടന്നീയെന്നില്ലും തേടി..
    തരി പോലും കണ്ടില്ല ധര്‍മ്മത്തിന്‍ നാമ്പുകള്‍ ..
    "ഞാനെനിക്കെന്റെ സ്വന്തം" എന്നുള്ളില്‍ മദിക്കവേ
    ധര്‍മ്മത്തിനുണ്ടോ മനതാരില്‍ സ്ഥാനം.

    നല്ല വരികള്‍ ജിത്തൂ.

    ReplyDelete
  3. കലിയാണ് കാലം.
    ഇതാണ് കോലം.

    പാഠം പഠിക്കുന്നവർ കുറവ്... തീരെ കുറവ്!

    ReplyDelete
  4. ഹൃദയം കഴുകട്ടെ.നമ്മളൊന്നെന്ന പാഠം പഠിക്കട്ടെ,
    പഠനം കഴിയട്ടെ സ്വയം തെളിയട്ടെ..
    എന്നില്‍ തുടങ്ങട്ടെ..നേരിന്റെ വാദം
    ശേഷം തുടരാം ധര്‍മ്മാധര്‍മ്മത്തിന്‍ നേര്‍ക്കാഴ്ച..,

    ഒരിക്കലും നടക്കില്ലെങ്കിലും.. നമുക്ക് പ്രത്യാശിക്കാം.......!!
    നന്നായിട്ടുണ്ട് ജിത്തു.......!!

    ReplyDelete
  5. ഹൃദയം കഴുകട്ടെ.നമ്മളൊന്നെന്ന പാഠം പഠിക്കട്ടെ,
    പഠനം കഴിയട്ടെ സ്വയം തെളിയട്ടെ..
    എന്നില്‍ തുടങ്ങട്ടെ..നേരിന്റെ വാദം
    ശേഷം തുടരാം ധര്‍മ്മാധര്‍മ്മത്തിന്‍ നേര്‍ക്കാഴ്ച..,

    ചിന്താർഹമായ വരികൾ,നന്നായിട്ടുണ്ട് ജിത്തു.

    ReplyDelete
  6. zephyr zia.......,വര്‍ഷിണി.........ജയന്‍ ഏവൂര്‍ .........മനു കുന്നത്ത്..(എവിടെ വെച്ചോ ...കണ്ടു മറന്ന പോലെ........)......moideen അങ്ങാടിമുഗര്‍ ........@: നന്ദി....

    ReplyDelete
  7. ധര്‍മ്മത്തിന്‍ പൊരുള്‍ തേടി ഞാനീ കലിയുഗഭൂവില്‍...
    കണ്ടില്ല അധര്‍മ്മത്തിന്‍ കടലല്ലാതൊരിടമിന്നും...

    (ur poem is really great,above lines are realy matching to the present day situation here,in thrissur, soumya was brutally murdered) കണ്ടില്ല അധര്‍മ്മത്തിന്‍ കടലല്ലാതൊരിടമിന്നും...

    ReplyDelete