Monday, January 10, 2011

അരസികന്‍


അരസികനാമൊരെന്നെ നീ കവിയെന്നു ചൊല്ലാതെ...
കവി ശ്രേഷ്ഠരതു കേട്ടേക്കാം,നിന്‍ കാത് നൊന്തേക്കാം...
ഞാനണിഞ്ഞില്ല നിരാശതന്‍ കഷായ വേഷം....
ചുമലില്‍ പേറിയില്ല സഖി ആധുനിക തന്‍ ഭാണ്ഡവും.

ഇല്ല, എനിക്കില്ല അഗാധമാം പാണ്ഡിത്യം,
അനുഭവമാം വെളിച്ചവും, അന്തരാല്‍മാവിന്‍ കാഴ്ചയും.
നിനക്കായി നല്‍കുവാന്‍ ഇല്ലെന്നില്‍ ആശയം,
നേര്‍വഴി കാട്ടുവാനില്ലെന്നില്‍ ധൈര്യവും.

ചെളിപുരണ്ടോരെന്‍ മേനിയും
വിഴ്ചകള്‍ ഏകിയോരാ മുറിവുകള്‍ പോലും ,
നല്കുവതെങ്ങിനെ നേരായ കാഴചകള്‍
മിഴിരണ്ടും തുറന്നെന്നെ നീ നോക്കുക...
വാക്കുകളിലെന്നെ പരതാതിരിക്കുക.
ഇനിയും കവിയെന്നു ചൊല്ലാതിരിക്കുക


       _Jithu_
        Abudhabi

18 comments:

 1. ഇല്ല, എനിക്കില്ല അഗാധമാം പാണ്ഡിത്യം,
  അനുഭവമാം വെളിച്ചവും, അന്തരാല്‍മാവിന്‍ കാഴ്ചയും.
  നിനക്കായി നല്‍കുവാന്‍ ഇല്ലെന്നില്‍ ആശയം,
  നേര്‍വഴി കാട്ടുവാനില്ലെന്നില്‍ ധൈര്യവും....

  എന്റെ കൈയ്യില്‍ ഒന്നുമില്ല കുട്ടീ...
  സ്നേഹിക്കാന്‍ ഒരു മനസ്സും താലോലിക്കാന്‍ രണ്ടു കൈകളും.

  ചുമ്മാ പറഞ്ഞതാണേ. കവിത ഗംഭീരമായിരിക്കുന്നു.
  ഇനിയും എഴുതുക.

  ReplyDelete
 2. ജിത്തു വലിയ വലിയ കാര്യങ്ങള്‍ പറയാന്‍ തുടങ്ങിയിരിയ്ക്കുന്നൂ.. :)
  മിഴികള്‍ നല്ല പോലെ തുറന്നു നോക്കിയതിനാല്‍ കവി എന്ന് വിളിക്കണില്ലാ....ന്റ്റെ കൂട്ടുകാരന്‍ അഭിനന്ദനങ്ങള്‍.

  ReplyDelete
 3. kave....neeyariyunnuvo...ninnile kaviye jalakathinappurathu ninnu nokkikkanunna palaril oruvalee njaanum...hihi...nannaayittund changaathee...ezhuthuka iniyum....ningalude kruthikal vaayikkaan devi varum...

  njaniniyum ezhuthum jithu....ntey thoolika ennilekkethumbol... :)

  ReplyDelete
 4. താന്തോന്നി,(എന്ത് പേരാണു മാഷേ..ഒരാളെ എങ്ങനാ താന്തോന്നി എന്നു സംബോധന ചെയ്യുക..ഹോ ),.ജെയിംസ്‌ സണ്ണി പാറ്റൂര്‍ ,ചെറുവാടി,വര്‍ഷിണി (വലിയ കാര്യങ്ങളോ; യ്യോ പേടിയാവുന്നു..അങ്ങനെ പറയല്ലേ കൂട്ടുകാരി ....).,ദേവി...(വിഷു സംക്രാന്തി മറഞ്ഞാലും വിഷു പക്ഷി പാടിയകന്നാലും കണിക്കൊന്ന ഇനിയും പൂക്കും അല്ലേ.......അതേ കണിക്കൊന്ന ഇനിയും പൂക്കണം ഓണത്തിനും പെരുന്നാളിനും..എല്ലാം..ഞങ്ങളെ പറ്റിച്ചതാല്ലേ .....ഹി )...എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.....

  ReplyDelete
 5. അല്ലെലുമീ പണ്ഡിതന്‍മാരിങ്ങനെയാണ് ഭയങ്കര വിനയം കാണിച്ചു കളയും. മാറ്റൊന്നു കൂടിയോ..... ന്നൊരു സംശയം. നന്നായിട്ടുണ്ട്, വളരെയധികം ......

  ReplyDelete
 6. നിനക്കായി നല്‍കുവാന്‍ ഇല്ലെന്നില്‍ ആശയം,
  നേര്‍വഴി കാട്ടുവാനില്ലെന്നില്‍ ധൈര്യവും.

  ശുദ്ധമായ, പച്ചയായ ഹ്രദയത്തിന്റെ തുറന്നു വയ്പ്പ്!
  ആശംസകള്‍!

  ReplyDelete
 7. നീലാംബരി.................(അയ്യയ്യയ്യോ....ഈ ആരോപണങ്ങളെല്ലാം ഞാന്‍ അതിശക്തമായി നിഷേധിക്കുകയാണ്...)..നന്ദി...
  മുഹമ്മദ്‌ കുഞ്ഞി വണ്ടൂര്‍ ......നന്ദി..........എനിക്കു നീട്ടിയ സൌഹൃദത്തിന്റെ കരങ്ങള്‍ക്ക് അതിലേറെ നന്ദി....

  ReplyDelete
 8. ഞാനണിഞ്ഞില്ല നിരാശതന്‍ കഷായ വേഷം....
  ചുമലില്‍ പേറിയില്ല സഖി ആധുനിക തന്‍ ഭാണ്ഡവും.

  ReplyDelete
 9. വാക്കുകളിലെന്നെ പരതാതിരിക്കുക.
  ഇനിയും കവിയെന്നു ചൊല്ലാതിരിക്കുക

  വിനയാന്യിതനായ കവി എന്ന്
  വിളിക്കാം ഞാന്‍ വളരെ നന്നായിരിക്കുന്നു

  ReplyDelete
 10. moideen angadimugar .........( അടിവരയിട്ട വാക്കുകള്‍ക്കു മറുപടി ഈ ചെറുപുഞ്ചിരി മാത്രം.),..........കാപ്പാടന്‍ .......( വാക്കുകളിലെന്നെ പരതാതിരിക്കുക..ഇനിയും കവിയെന്നു ചൊല്ലാതിരിക്കുക...).....നന്ദി..ഒരുപാട്..

  ReplyDelete
 11. വാക്കുകളിലെന്നെ പരതാതിരിക്കുക.
  ആശംസകള്‍ !!
  :)

  ReplyDelete
 12. Nalla kavitha, nalla shaili. Pranayamanenkil koodiyum vyathyasthamaya arthana

  ReplyDelete
 13. നന്ദു......,zephyr zia ......അഞ്ജു അനീഷ്‌ ..( പ്രണയമുണ്ടോ.....!!..ഉള്ളില്‍ കുറുകുന്ന പ്രണയം അറിയാതെ വാക്കില്‍ പുരണ്ടതാവാം.....).....നന്ദി..

  ReplyDelete
 14. അരസികനാമൊരെന്നെ നീ കവിയെന്നു ചൊല്ലാതെ...
  കവി ശ്രേഷ്ഠരതു കേട്ടേക്കാം,നിന്‍ കാത് നൊന്തേക്കാം...
  ഞാനണിഞ്ഞില്ല നിരാശതന്‍ കഷായ വേഷം....
  ചുമലില്‍ പേറിയില്ല സഖി ആധുനിക തന്‍ ഭാണ്ഡവും.


  കാലമിനിയും വരും..വിഷു വരും..വർഷം വരും.. അന്നാരെന്നുമെന്തെന്നുമാർക്കറിയാം.. :-)

  ReplyDelete
 15. അറിയുക ചിന്താസരണിയിൽ,
  സടകുടഞ്ഞെഴുന്നേൽക്കുന്ന ഭാവവും,
  കാൽപനിക ചിന്തയും,കുത്തൊഴുക്കും!
  നിറയട്ടേ താളുകളിൽ നിൻ എഴുത്താണികളാൽ,
  നിറം മങ്ങാത്ത രചനകൾ!

  ഭാവുകങ്ങൾ!

  ReplyDelete