രജനീ മനോഹരി ...നിന്‍ മോഹന ചാരുത...
ഇന്നെന്റെ നിനവില്‍ രാഗമായ് പൊഴിയവേ.
സപ്തവര്‍ണ്ണങ്ങള്‍ അകമേ നിറച്ചു
കാര്‍വര്‍ണ്ണ രൂപിണി നീ മോഹിനിയായി...
നിലാവിന്‍ നാട്ടിലെ സുന്ദരി കുരുന്നുകള്‍
താരമായ് നല്‍കി വിലോചന സീമയില്‍
നിശാഗന്ധിയായ് നിന്‍ ഉന്മത്തഗന്ധം
കുളിര്‍ത്തെന്നലായ് എന്നെ പതിയെ പുണര്‍ന്നു.
പൌര്‍ണമി.. നിന്നുടെ സുന്ദരവദനം
കോരിയെടുത്തു വാഞ്ഛിതമോടെ...
കളകളമൊരു ചെറുശിഞ്ചിതമോടെ
ഓളമായ് എന്‍ ഓമല്‍ ഓടിയകന്നു ...!
കാമുകനെന്നുടെ കുസൃതികള്‍ ഇക്കിളി കൂട്ടെ..
ചേലയാല്‍ പതിയെ നീ മുഖം മറച്ചു..
പിണങ്ങിയോ പനിമതി..എന്തിനീ രാവില്‍
മുഖം കറപ്പു ..ചേലയകറ്റു വീണ്ടും പുഞ്ചിരി തൂകു
നീലനിലാവില്‍ പ്രണയാതുരമാം
തരളിതഹൃദയം, മനോര്‍മണി നിന്നുടെ
മനോഹരരൂപം..കവിതയായ് മൂളകെ
കള്ളിയവള്‍ ചെറുപുഞ്ചിരി തൂവി.., അഞ്ചിതമോടെ
രജനീ മനോഹരി ...നിന്‍ മോഹന ചാരുത...
രജനീ മനോഹരി ...നിന്‍ മോഹന ചാരുത...
ഇന്നെന്റെ നിനവില്‍ രാഗമായ്, ഹൃദയതാളമായ് .
_Jithu_
Abudhabi
സപ്തവര്‍ണ്ണങ്ങള്‍ അകമേ നിറച്ചു
ReplyDeleteകാര്‍വര്‍ണ്ണ രൂപിണി നീ മോഹിനിയായി
:)
നിലാവിന്‍ നാട്ടിലെ സുന്ദരി കുരുന്നുകള്‍
ReplyDeleteതാരമായ് നല്‍കി വിലോചന സീമയില്‍
നിശാഗന്ധിയായ് നിന്‍ ഉന്മത്തഗന്ധം
കുളിര്‍ത്തെന്നലായ് എന്നെ പതിയെ പുണര്‍ന്നു...
ഈ വരികള്‍ വളരെ ഇഷ്ടായി ജിത്തൂ..
പൌര്‍ണ്ണമിയെ ഞാനും പ്രണയിയ്ക്കുന്നൂ...
നിശാഗന്ധികള്‍ ന്റ്റെ മനസ്സിലും വിരിയാറുണ്ട്..
ആശംസകള്‍...നന്ദി.
zephyr zia ...........,വര്‍ഷിണി............,പ്രദീപ്.....:@:....നന്ദി..
ReplyDeleteനല്ല വരികള്‍...
ReplyDeleteഅതിനനുയോജ്യമായ ചിത്രവും...
കാമുകനെന്നുടെ കുസൃതികള്‍ ഇക്കിളി കൂട്ടെ..
ചേലയാല്‍ പതിയെ നീ മുഖം മറച്ചു..
പിണങ്ങിയോ പനിമതി..എന്തിനീ രാവില്‍
മുഖം കറപ്പു ..ചേലയകറ്റു വീണ്ടും പുഞ്ചിരി തൂകു
നിലാവിനെ കുറിച്ച് എത്ര എഴുതിയാലും മതിവരില്ല.
രജനീ മനോഹരി ...നിന്‍ മോഹന ചാരുത...
ReplyDeleteഇന്നെന്റെ നിനവില്‍ രാഗമായ് പൊഴിയവേ.
സപ്തവര്‍ണ്ണങ്ങള്‍ അകമേ നിറച്ചു
കാര്‍വര്‍ണ്ണ രൂപിണി നീ മോഹിനിയായി...
അതി മനോഹരം
കാമുകനെന്നുടെ കുസൃതികള്‍ ഇക്കിളി കൂട്ടെ..
ReplyDeleteചേലയാല്‍ പതിയെ നീ മുഖം മറച്ചു..
പിണങ്ങിയോ പനിമതി..എന്തിനീ രാവില്‍
മുഖം കറപ്പു ..ചേലയകറ്റു വീണ്ടും പുഞ്ചിരി തൂകു
സുഖമുള്ള വരികൾ
നീലനിലാവില്‍ പ്രണയാതുരമാം 'നിൻ' തരളിതഹൃദയം,
ReplyDelete:-)
എല്ലാ കൂട്ടുകാര്‍ക്കും നന്ദി....
ReplyDelete