Saturday, January 1, 2011

ഈ പുലരിയില്‍ .


പഴകിയ വാക്കുകള്‍ തുടലില്‍ പിടയുമ്പോള്‍........
വീണ്ടുമീ പുലരിയില്‍.. ശപഥങ്ങള്‍ എടുക്കില്ല
പുതുവര്‍ഷപുലരിക്കു മറക്കുവാന്‍ കഴിയുമോ,
അകതാരിന്‍ അഴുക്കുകള്‍  മായ്ക്കുവാന്‍ കഴിയുമോ,

കാലചക്രങ്ങള്‍ നിനക്കായ്‌ കാക്കില്ലെന്നറിഞ്ഞീട്ടും
എന്തിനായ്, ഈ പുലരിയെ കാത്തു നില്ക്കേണം
നിമിഷങ്ങള്‍ ഓരോന്നും അഴുക്കുകള്‍ നിറയ്ക്കുമ്പോള്‍
നാളെകള്‍ക്കാകുമോ ശുദ്ധികലശങ്ങള്‍ ആടുവാന്‍

പുണ്യയാം ഗംഗേ, അഴുക്കു ഞാന്‍ നിന്നില്‍ കഴുകില്ല..
അമ്മേ ഭൂമി...നിന്നിലും നിറക്കില്ല.
ഞാനാം ദേഹവും ദേഹിയും...അഗ്നിയ്ക്ക്  നല്‍കും..
അവനെന്നെന്റെ അഴുക്കുകള്‍ ഭസ്മമാക്കും...
പിന്നെയാ ചാരങ്ങള്‍ ചുടുകാട്ടില്‍ കരയും.....
കറുപ്പുള്ള സത്യങ്ങള്‍ ഏറ്റുപാടും .....

       _Jithu_
        Abudhabi

4 comments:

  1. എങ്കിലും

    ഈ മനോഹരതീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി
    എന്നോര്‍ക്കാതിരിക്കാന്‍ പറ്റുമോ

    ReplyDelete
  2. പുണ്യയാം ഗംഗേ,അഴുക്ക് ഞാന്‍ നിന്നില്‍ കഴുകില്ല..
    തികച്ചും അര്‍ത്ഥവത്തായ വരി..ഇങ്ങിനെയൊരു ശപഥമമെടുത്ത മനസ്സില്‍ ഒരിക്കലും അഴുക്കുണ്ടാവില്ല..

    ReplyDelete
  3. കാലചക്രങ്ങള്‍ നിനക്കായ്‌ കാക്കില്ലെന്നറിഞ്ഞീട്ടും
    എന്തിനായ്, ഈ പുലരിയെ കാത്തു നില്ക്കേണം
    നിമിഷങ്ങള്‍ ഓരോന്നും അഴുക്കുകള്‍ നിറയ്ക്കുമ്പോള്‍
    നാളെകള്‍ക്കാകുമോ ശുദ്ധികലശങ്ങള്‍ ആടുവാന്‍..

    നല്ല വരികള്‍ ജിത്തൂ...അഭിനന്ദനങ്ങള്‍.

    ReplyDelete