കാമക്കലി വെട്ടി നുറുക്കിയ
നിന്‍ നിറകണ്ണുകള്‍ നോക്കി,
ചിതറിയ കരിവളകള്‍ നോക്കി
പൊന്മകളെ, യിനിയെന്തെഴുതാന്‍ ..!!
രതിസുഖമാര്‍ന്നു മദിക്കും പൂതന
രൂപം കണ്ടു ഭയന്നൊരു തൂലിക
ഇനിയൊരു പെണ്ണിനെ നോക്കി
തായ്‌മനമതുമെങ്ങിനെ കുറിക്കുവാന്‍ ..!!
കാമപേയിളകിയ കാലികള്‍ രക്തം
കുടിയ്ക്കും പ്രണയമെന്നോതിയലറു,മതു
കണ്ടു ഭയന്നു, പ്രണയം പാടി രസിചൊ
രെന്‍ കവിതകള്‍, ഇനിയെന്തു പാടാന്‍ ...!!
കുരുതി കൊടുത്തു പെറ്റവയറുകള്‍
കൊത്തി നുറുക്കി വിശുദ്ധ"പ്രേമം"
കേട്ടു നടുങ്ങി കാടും നാടും,പടരാന്‍
കൊതിച്ച വരികളിനിയെന്തു വരക്കാന്‍ ....!!
ജിത്തു
കലികാലം അല്ലാതെന്തു പറയാൻ ?
ReplyDeleteനടുക്കം തന്നെ
ReplyDeleteഫെമിനിസ്റ്റുകൾ ഇത്തരം സ്ത്രീകൾക്കെതിരേയും (അത് സ്ത്രീ തന്നെയോ ??!!!) ശബ്ദിക്കണം.
ReplyDeleteനല്ല കവിത
ശുഭാശംസകൾ...