ഒരു വൃക്ഷത്തിന്‍ നൊമ്പരം
കുട്ടികുരങ്ങന്മാര്‍ കുത്തിമറിയുമ്പോള്‍,
ഊഞ്ഞാലൊരുക്കി താരാട്ട് പാടുവാന്‍,
കൈകളാമെന്‍ ശിഖിരം കൊതിപ്പതും...
കൈകളാമെന്‍ ശിഖിരം കൊതിപ്പതും...
കുസൃതിയ്ക്കു നല്‍കുവാന്‍ മധുവൂറും തേന്‍പഴം,
മടിത്തട്ടിലൊളിപ്പിച്ചു കളിപ്പിച്ച കാലവും..
ഇന്നെല്ലാം ഓര്‍മതന്‍ നിഴലുകള്‍ മാത്രം.
എന്‍ തോഴന്‍ വസന്തത്തിന്‍, ദൂതുമായെ
പുന്നാര പൈങ്കിളിപെണ്ണിന്റെ പാട്ടില്ല.
അവളരികില്‍ വന്നാല്‍, സമ്മാനമേകാന്‍
ഇന്നീ കൈകളില്‍ മധുവൂറും പഴമില്ല .
ഊയലൊരുക്കും കൈകളില്‍ കരുത്തില്ല ...
ശേഷിപ്പതെന്നില്‍ വിഷമേകും തുടിപ്പുകള്‍
ഇന്നെന്റെ തണലില്‍ കണ്ണാരം കളിയ്ക്കുവാന്‍
മാലാഖകുഞ്ഞുങ്ങള്‍ ഒരാളും വരവില്ല..
സരസ്വതി വിളയേണ്ടാ നാവാകെ തള്ളിഓടികളിക്കേണ്ട പാദം പിരിഞ്ഞു
വിങ്ങിതടിച്ചാകെ പൊള്ളിയടര്‍ന്നു
ചെയ്യാത്ത തെറ്റിന്‍ ശിക്ഷയൊന്നാകെ പേറും
പട്ടിണികോലങ്ങള്‍......, ഗതികെട്ട ജന്മങ്ങള്‍
കാണുവാനാകുമോ കരളുല്ലോരാര്‍ക്കും?
നിറയാതിരിയ്ക്കുമോ കനവുള്ള മിഴികളും?
നിറയാതിരിയ്ക്കുമോ കനവുള്ള മിഴികളും?
അരചനാം മനുജ നിന്നുടെ ധാര്‍ഷ്ട്യം
വിഷമഴയായിനി പെയ്യാതിരിയ്ക്കുക...
ശേഷിയ്ക്കും രക്തവും ഊറ്റിയെടുക്കാം
നല്‍കാം ഞാനെന്റെ പൂക്കളും കായ്കളും
പകരമായ് നല്‍ക്കുക നിങ്ങളാ ബാല്യം
പൂക്കും പൂവെല്ലാം വാടാതിരിക്കാന്‍,
കാറ്റിനോടോതാം പൊഴിയാതെ കാക്കാന്‍.
കേള്‍ക്കാതിരിക്കില്ല,സഖിയെന്റെ അര്‍ത്ഥന.
കാണാതിരിയ്ക്കില്ല, ഇഴയും കുരുന്നിന്റെ ബാല്യം.
അറിയാതിരിയ്ക്കില്ല, അമ്മയാം മണ്ണിന്റെ ദുഖവും. _Jithu_
Abudhabi