Monday, September 21, 2015

കനവേ !

Image result for wings

പറന്നുയരുക നീയെൻ സാമ്രാജ്യമാകെ
നീട്ടുക, നിറമുള്ള കാഴ്ചകൾ മിഴിയിൽ
ഓർക്കുക കനവേ, നിനക്കതിരുകളുണ്ട്
അതിരുകൾക്കപ്പുറം അവകാശികൾ കാണാം

ഒരുവേള മതിൽക്കെട്ടിനുമപ്പുറം കാണാം
ചില്ലിട്ട മേടയിൽ പിടയുന്ന നേരുകൾ
കയ്പ്പുനീരണിഞ്ഞ ചപല മോഹങ്ങൾ
നാമൊന്നിച്ചു കണ്ട പാഴ് കിനാവുകൾ

തളരരുത്, പാറുക ഉയരങ്ങളിലിനിയും
മരുപച്ച കണ്ടെന്നാൽ മടിയാതെ മൊഴിയുക
നിൻ ചിറകേറിയെനിക്കുയർന്നീടാൻ
സ്വപ്നങ്ങളെന്റെ സ്വന്തമാക്കീടാൻ

ഇരുൾ മൂടിയ വഴികളിൽ പൗർണമിയായി
ഇടറിയ പാതയിൽ കനലുകളായി
തരിക നീ ,നേരിന്റെയുറവകൾ നെഞ്ചിൽ
ഉശിരുള്ള ലഹരിപ്പൂക്കളീ കൈയ്യിൽ !

ജിത്തു
വെൻമേനാട്

10 comments:

  1. തളരരുത്.പറന്നുയരൂ.....

    ReplyDelete
    Replies
    1. സ്നേഹം കൂട്ടുകാരാ !

      Delete
  2. പറന്നുയരുക നീയെൻ സാമ്രാജ്യമാകെ.....

    ReplyDelete
    Replies
    1. സ്നേഹം ..സന്തോഷം !

      Delete
  3. പറന്നുയരുന്ന തളരാത്ത കിനാക്കൾക്ക് ആശംസകൾ

    ReplyDelete
    Replies
    1. സ്നേഹം സന്തോഷം .. !

      Delete
  4. തളരരുത്, പാറുക ഉയരങ്ങളിലിനിയും...

    ReplyDelete
    Replies
    1. സ്നേഹം സന്തോഷം .. !

      Delete