പുച്ഛമാണര്‍ജുനാ ഉയിര്‍ പിടയുന്ന മാത്രയും
വീര പാര്‍ത്ഥ, മറുശരം പോല്‍
പുഞ്ചിരിക്കുന്നു ഞാന്‍ , ചരിത്രം തിരുത്തുവാന്‍ ..!!!
ദേവരാജന്‍, പുത്രനായ് ഭിക്ഷാംദേഹിയായതും
കവചകുണ്ഡലമിരന്നതും അറിഞ്ഞിട്ടും
എന്‍ ജീവനായ്,നിനക്കുപഹാരം തന്നതും
അറിയുന്ന മാത്രയില്‍ തളരല്ലേ ഫല്‍ഗുനാ
വിദ്യയിരന്നനാള്‍ ഗുരുകുലം തന്നിലും
വിദ്യയറിഞ്ഞനാള്‍ കൗരവസഭയിലും
സ്വയംവരപന്തലില്‍ പ്രണയം തന്നെയും
പകരം തിരഞ്ഞതെന്‍ ചാതുര്‍വര്‍ണ്ണ്യം
തട്ടിയെടുത്തുവെന്‍ സിംഹാസനങ്ങള്‍
പൊട്ടിചിരിച്ചു നീയെന്നെയും നോക്കി
കണ്ടുവോ നീ,യന്നെന്‍ വാടിയ വദനം
പതിഞ്ഞുവോ കാതിലമ്മതന്‍ തേങ്ങല്‍
ഉതിരുന്നു രുധിരം വരിക നീയരികില്‍
ഒരേ നിറം ഒരു ഗുണം നാമിരുവര്‍ക്കുമതറിക
പതറല്ലെയനുജാ,യമ്മതന്‍ കണ്ണീരു കാണ്‍കെ
പടപൊരുതി നേടിയതെല്ലാം മിഥ്യയെന്നറികെ
നാളെയീയുലകം ഇതിഹാസം തിരുത്തും
ചതിച്ചു നേടിയ വീരാളിപട്ടെനിക്കു നല്‍കും
വീരനാം സൂര്യ പുത്രനെന്നെ വാഴ്ത്തും
അത് കേട്ടീ രാധേയന്‍ പൊട്ടിചിരിയ്ക്കും..!!!
ജിത്തു
വെന്മേനാട്
കര്‍ണ്ണഭൂഷണം
ReplyDeleteനന്ദി അജിത്ത് സര്‍ .............. <3
Delete