Thursday, May 8, 2014

മഴ



വേനല്‍ മഴ 

വരണ്ടു കീറിയ ഭൂമിയില്‍ 
പ്രതീക്ഷതന്‍ സ്വാന്തനമായ്‌ 
വേനല്‍ മഴ ...

മിഥുന മഴ 

നീര് വറ്റിയ പുഴയില്‍ 
ഉണങ്ങി മെലിഞ്ഞ തരുവില്‍ 
പടര്‍ന്നു കയറുന്ന പ്രണയമഴ 

വര്‍ഷം 

കലിതുള്ളിയവള്‍ 
സംഹാര രുദ്രയായ്‌ 
കുറുമ്പ് കാട്ടും കാലം ...

ചാറ്റല്‍ മഴ 

നാണം കുണുങ്ങിയരികില്‍ 
വന്നാടിയാടി-യോടി 
മറയുന്നു ചാറ്റല്‍ മഴ 

രാത്രി മഴ 

പ്രണയ തീമഴ നെഞ്ചില്‍ തൂവി 
ചാരെ ചിരിയ്ക്കുന്നു രാമഴ 

തുലാമഴ 

ആരവമോടെ വിരുന്നു വന്നു 
തകര്‍ത്താടി പാടുന്നു 
തുലാവര്‍ഷം .....

ജിത്തു
വെന്മേനാട് 

1 comment:

  1. ചൂടിനെ ശപിച്ചു കാത്തിരുന്ന്, ഒന്നു പെയ്തുകൊടുത്തപ്പൊ, മഴക്കെടുതിയായി, പരാതിയായി. ദാ വന്നു..ദേ പോയീ... കർണ്ണാടകത്തിലേക്ക്... :)

    നല്ല കവിത

    ശുഭാശംസകൾ....

    ReplyDelete