Tuesday, August 16, 2011

കറുപ്പ്

 
കണ്മണി കറുപ്പിനാല്‍ കൊതിതീരെ കണ്ടു,
വര്‍ണങ്ങള്‍ ഉലകില്‍ പലതെന്നാകിലും
കണ്ടില്ല നീയുമെന്‍ തോഴി, കാര്‍മുകില്‍
കറുപ്പിലെ  മഴവില്ലിനഴകും തുടിക്കുമീ‍മനവും.....
 
മോക്ഷം നല്‍കും മരണമായെങ്കിലും...
നേരിനെ കാട്ടിയ ദുഖമായെങ്കിലും...
മുഖം തിരിച്ചു പിന്നെയും അവരെന്നെ..
കറുപ്പെന്നു ചൊല്ലി കാര്‍ക്കിച്ചു തുപ്പി..
 
കറുപ്പില്‍ ലഹരിയില്‍ ഉലകംമറന്നു
ഇരുളിന്‍ മാറില്‍ വിഷപ്പല്ലമര്‍ത്തി...
മാംസഗന്ധം തിരയും  മുഖപടങ്ങള്‍
വെളുവെളെ ചിരിച്ചെന്നും സുന്ദരിയായി..
നിറമായ നിറമെല്ലാം  വാരിപുതച്ചു
വെളുപ്പെന്നു ചൊല്ലിയവര്‍ പൊട്ടിച്ചിരിച്ചു
 
കാര്‍ക്കിച്ചു തുപ്പീട്ടും തള്ളിപറഞ്ഞീട്ടും
കരയാതെ ചിരിച്ചു കവിതകള്‍ ചൊല്ലി..
കാര്‍വര്‍ണ്ണമേനിയില്‍ നിറമേഴും മനമായ്‌
"കറുമ്പന്‍" ഞാന്‍ ഇന്നും ഗര്‍വോടെ നിന്നു..
 

       _Jithu_

        Abudhabi

3 comments:

  1. 'കറുപ്പിനഴക് ,വെളുപ്പിനഴക്...."എന്നാണ് പാട്ട്.സൗന്ദര്യം മനസ്സിനലല്ലേ വേണ്ടത്?

    ReplyDelete
  2. ഏഴഴകും ഉള്ളിലൊളിപ്പിക്കുന്ന കറുപ്പിന്റെ വിലാപം, സ്വയം ആശ്വസിക്കൽ ഒക്കെ നന്നായി സഖേ...വെളുപ്പിന്റെ കപടപ്രകടനങ്ങളിൽ അറിയാതെ ,കാണാതെ പോകുന്നു കറുപ്പിന്റെ വേദനയും മഹത്വവും...കറുപ്പില്ലെങ്കിൽ വെളുപ്പിനെയാരും തിരിച്ചറിയില്ലെന്നും ലോകം മറക്കുന്നു...കാർവർണ്ണന്റെ മേനി അലങ്കരിക്കുന്ന കറുപ്പിനു ഏഴഴകു തന്നെ..ലോകം ഇനിയെങ്കിലും തിരിചറിയട്ടെ...

    ReplyDelete
  3. നന്നായിട്ടുണ്ട്...ആശംസകള്‍.

    ReplyDelete