ആരോ കറക്കി വിട്ട പമ്പരം
സൂചി മുനതുമ്പിലെ അഭ്യാസം
നീട്ടിയാരോയെറിഞ്ഞ നിമിഷം
എവിടെയോ നാമ്പിട്ട ജീവിതം
കല്ലില്‍ തടഞ്ഞു വീഴും വരെ
ഒടുവില്‍ പിടഞ്ഞു തീരും വരെ
കറങ്ങി കറങ്ങിയീ പെരുവഴിയി
ലാടിയാടി പൊലിയും നാടകം
ജിത്തു
വെന്മേനാട്
"ജാലകം-അടച്ചിട്ട മനസിന്റെ കാഴ്ചയാണ് ......മനസ്സ് ശൂന്യമാണ്....ശേഷിക്കുന്നത് നിറമില്ലാത്ത ചുവരില്‍ കോറിയിട്ട അര്‍ത്ഥങ്ങളില്ലാത്ത അക്ഷരകൂട്ടങ്ങള്‍ മാത്രം,ബാല്യത്തിന് മുടന്തലും...."