"ജാലകം-അടച്ചിട്ട മനസിന്റെ കാഴ്ചയാണ് ......മനസ്സ് ശൂന്യമാണ്....ശേഷിക്കുന്നത് നിറമില്ലാത്ത ചുവരില്‍ കോറിയിട്ട അര്‍ത്ഥങ്ങളില്ലാത്ത അക്ഷരകൂട്ടങ്ങള്‍ മാത്രം,ബാല്യത്തിന് മുടന്തലും...."
Monday, August 29, 2011
Tuesday, August 16, 2011
കറുപ്പ്
കണ്മണി കറുപ്പിനാല്‍ കൊതിതീരെ കണ്ടു,
വര്‍ണങ്ങള്‍ ഉലകില്‍ പലതെന്നാകിലും
കണ്ടില്ല നീയുമെന്‍ തോഴി, കാര്‍മുകില്‍
കറുപ്പിലെ മഴവില്ലിനഴകും തുടിക്കുമീമനവും.....
മോക്ഷം നല്‍കും മരണമായെങ്കിലും...
നേരിനെ കാട്ടിയ ദുഖമായെങ്കിലും...
മുഖം തിരിച്ചു പിന്നെയും അവരെന്നെ..
കറുപ്പെന്നു ചൊല്ലി കാര്‍ക്കിച്ചു തുപ്പി..
കറുപ്പില്‍ ലഹരിയില്‍ ഉലകംമറന്നു
ഇരുളിന്‍ മാറില്‍ വിഷപ്പല്ലമര്‍ത്തി...
മാംസഗന്ധം തിരയും മുഖപടങ്ങള്‍
വെളുവെളെ ചിരിച്ചെന്നും സുന്ദരിയായി..
നിറമായ നിറമെല്ലാം വാരിപുതച്ചു
വെളുപ്പെന്നു ചൊല്ലിയവര്‍ പൊട്ടിച്ചിരിച്ചു
കാര്‍ക്കിച്ചു തുപ്പീട്ടും തള്ളിപറഞ്ഞീട്ടും
കരയാതെ ചിരിച്ചു കവിതകള്‍ ചൊല്ലി..
കാര്‍വര്‍ണ്ണമേനിയില്‍ നിറമേഴും മനമായ്
"കറുമ്പന്‍" ഞാന്‍ ഇന്നും ഗര്‍വോടെ നിന്നു..
_Jithu_
Abudhabi
Friday, August 12, 2011
Friday, June 10, 2011
പഠിക്കാത്ത പാഠങ്ങള്‍
നോവുന്ന ഓര്‍മക്കായ് ചിതയൊരുക്കണം
ചിതലരിക്കും നഷ്ടങ്ങള്‍ കുത്തിനോവിയ്ക്കെ..
കത്തും മുറിവുകള്‍ മായാതെ മായ്ക്കണം .....,
മറക്കാന്‍ പഠിക്കണം
കനലെരിയും ചിന്തകള്‍ നീറും നേരം
എരിയും നെഞ്ചകം കരയും നേരം.
പൊട്ടിച്ചിരിക്കാന്‍ പഠിക്കണം...
സ്നേഹമാം ബന്ധനം പാശം മുറുക്കുമ്പോള്‍..
പ്രണയത്തില്‍ മാംസഗന്ധം പടരുമ്പോള്‍
അഗ്നിയായ് മൗനം പൊട്ടിത്തെറിക്കണം.
മനമിടറാതെ കാക്കണം.....
കണക്കിന്‍ കളികളില്‍ കാല്‍, ഇടറും നേരം......
രക്തബന്ധങ്ങള്‍ വില പറയും നേരം.....
ചക്രവ്യൂഹങ്ങളില്‍ ഉഴറുന്ന നേരം....
മിഴിനീരുടയാതെ നോക്കണം..
പൊരുതി ജയിക്കണം......
ശരമുനകള്‍ പിന്നെയും
ഹൃദയം തകര്‍ക്കുമ്പോള്‍........
ഇനിയും പഠിക്കാത്ത പാഠം പഠിക്കണം..
Your ever loving friend,
_Jithu_
Abudhabi
_Jithu_
Abudhabi
Sunday, June 5, 2011
പ്രണയാര്‍ദ്രം
കൊതിപ്പൂ ഞാനോരോ മാത്രയും
നീ തന്നതില്ലൊരു കളിവാക്കു പോലും..
തന്നതിലെന്‍ നിറകൂട്ടില്‍ ചായങ്ങള്‍ പോലുമേ..
അറിഞ്ഞതിലെന്‍ മൌനത്തിന്‍ വിതുമ്പലും
അങ്ങകലെ മറയും മരുപ്പച്ചപോലവേ,
അക്ഷരകൂട്ടങ്ങള്‍ കളിചൊല്ലിയകലെ
കാതരമാം വിപഞ്ചികയെന്തിനോ തേങ്ങി..
കരളിലനുരാഗം മൌനമായ് എരിഞ്ഞു.
നിഴല്‍ വീണവഴികളില്‍ നീളെ തിരഞ്ഞു...
നിന്‍ നിറസ്മേരത്തിന്‍ പാല്‍ നിലാവെട്ടം..
നീരായീ മരുവില്‍ പുഞ്ചിരി തൂവാന്‍
നീ നല്‍കും വാക്കിലെന്‍ സ്വപ്‌നങ്ങള്‍ പൂക്കാന്‍....അനുവാദം തേടാതൊരു നാള്‍ നീ വരും
അറിയാതാരും മദിക്കും നിന്‍ ഗന്ധം പരത്തും..
അരുമയാം രൂപമാര്‍ന്നൊരു മഴവില്ല് തീര്‍ക്കും..
അഴല്‍ മാഞ്ഞു പകലോന്‍ മൃദുഹാസമേകും
കടമിഴികോണില്‍ പ്രണയവുമായി,
മലയാളിപെണ്ണെന്നെ പുണരും...
അംഗുലീഹര്‍ഷമൊരു കുളിരായ് തഴുകും.
'കവിത'യെന്നെന്‍ കാതില്‍ മെതുവേ മൊഴിയും....
_Jithu_
Abudhabi
Friday, April 29, 2011
"വിഷമഴ"
ഒരു വൃക്ഷത്തിന്‍ നൊമ്പരം
കുട്ടികുരങ്ങന്മാര്‍ കുത്തിമറിയുമ്പോള്‍,
ഊഞ്ഞാലൊരുക്കി താരാട്ട് പാടുവാന്‍,
കൈകളാമെന്‍ ശിഖിരം കൊതിപ്പതും...
കൈകളാമെന്‍ ശിഖിരം കൊതിപ്പതും...
കുസൃതിയ്ക്കു നല്‍കുവാന്‍ മധുവൂറും തേന്‍പഴം,
മടിത്തട്ടിലൊളിപ്പിച്ചു കളിപ്പിച്ച കാലവും..
ഇന്നെല്ലാം ഓര്‍മതന്‍ നിഴലുകള്‍ മാത്രം.
എന്‍ തോഴന്‍ വസന്തത്തിന്‍, ദൂതുമായെ
പുന്നാര പൈങ്കിളിപെണ്ണിന്റെ പാട്ടില്ല.
അവളരികില്‍ വന്നാല്‍, സമ്മാനമേകാന്‍
ഇന്നീ കൈകളില്‍ മധുവൂറും പഴമില്ല .
ഊയലൊരുക്കും കൈകളില്‍ കരുത്തില്ല ...
ശേഷിപ്പതെന്നില്‍ വിഷമേകും തുടിപ്പുകള്‍
ഇന്നെന്റെ തണലില്‍ കണ്ണാരം കളിയ്ക്കുവാന്‍
മാലാഖകുഞ്ഞുങ്ങള്‍ ഒരാളും വരവില്ല..
സരസ്വതി വിളയേണ്ടാ നാവാകെ തള്ളിഓടികളിക്കേണ്ട പാദം പിരിഞ്ഞു
വിങ്ങിതടിച്ചാകെ പൊള്ളിയടര്‍ന്നു
ചെയ്യാത്ത തെറ്റിന്‍ ശിക്ഷയൊന്നാകെ പേറും
പട്ടിണികോലങ്ങള്‍......, ഗതികെട്ട ജന്മങ്ങള്‍
കാണുവാനാകുമോ കരളുല്ലോരാര്‍ക്കും?
നിറയാതിരിയ്ക്കുമോ കനവുള്ള മിഴികളും?
നിറയാതിരിയ്ക്കുമോ കനവുള്ള മിഴികളും?
അരചനാം മനുജ നിന്നുടെ ധാര്‍ഷ്ട്യം
വിഷമഴയായിനി പെയ്യാതിരിയ്ക്കുക...
ശേഷിയ്ക്കും രക്തവും ഊറ്റിയെടുക്കാം
നല്‍കാം ഞാനെന്റെ പൂക്കളും കായ്കളും
പകരമായ് നല്‍ക്കുക നിങ്ങളാ ബാല്യം
പൂക്കും പൂവെല്ലാം വാടാതിരിക്കാന്‍,
കാറ്റിനോടോതാം പൊഴിയാതെ കാക്കാന്‍.
കേള്‍ക്കാതിരിക്കില്ല,സഖിയെന്റെ അര്‍ത്ഥന.
കാണാതിരിയ്ക്കില്ല, ഇഴയും കുരുന്നിന്റെ ബാല്യം.
അറിയാതിരിയ്ക്കില്ല, അമ്മയാം മണ്ണിന്റെ ദുഖവും. _Jithu_
Abudhabi
Wednesday, April 13, 2011
കുരുക്ഷേത്രം
കുരുക്ഷേത്രഭൂവില്‍ ശംഖൊലി നാദം മുഴങ്ങി...
രണഭേരി മുഴക്കി രണാങ്കണമുണര്‍ന്നു
പാര്‍ത്ഥന്‍ നയിക്കും തേരില്‍ ദുര്‍ഗയായംബ,
അംബയെ കണ്ടമ്പരന്ന ഭീക്ഷമരായിന്നു ഞാന്‍.
ഓര്‍മ്മകള്‍ ചിതറും അലകളായ്
"കടമകള്‍ കടമ്പകളായന്നു
പ്രണയമെന്നുള്ളില്‍ പണയമായ് ...."
കത്തും വാക്കാല്‍ അവള്‍ തീര്‍ത്തോരസ്ത്രവും
മൂകനായ്.നിരായുധനായീ ഗംഗാപുത്രനും .
നിന്നെ മറതീര്‍ത്തു ഒളിയംബുതിര്‍ത്തു
വില്ലാളിവീരനന്നു ശിഖണ്ഡിയായ്
പണ്ടോര്‍ക്കാതെ ചെയ്തോരാ തെറ്റിന്‍
പാപഭാരമേറ്റിന്നു പിടഞ്ഞു വീഴ്കെ ...
നൊന്തതില്ലത്രമേല്‍ ശരമുനകളെങ്കിലുമെന്‍ -
ദേവി,നിന്‍ കണ്‍കളില്‍ തുളുമ്പും ഭാവ-
മെന്നില്‍ തീരാഭാരമായ്
മദിക്കും മനത്തിന്‍ മുഖം കണ്ണുനീര് ചായം പുരട്ടി
അരികിലന്നര്‍ജുനന്‍ അനുഗ്രഹം തേടും നേരം
അറിയാതെന്നധരത്തില്‍ തെളിഞ്ഞൊരാ ,മന്ദഹാസ-
വുമതിന്‍ പൊരുളും നീ കണ്ടുവോ പാര്‍ത്ഥ?
ഭൂമിയെ പിളര്‍ന്നു നീയേകിയയമൃതം,
മേനിതന്‍ മുറിവുകള്‍ ശാന്തമാക്കി-
രക്തകറകളും ശുചിയാക്കി....,
പിന്നെയും......
മനതാരിന്‍ മുറിവുകള്‍ ബാക്കിയായി..
_Jithu_
Abudhabi
Monday, March 28, 2011
ഭീരു
പകരുന്നു ജാതിമതഭേദമെന്നാകിലും..
തളരാതെ തോഴാ, വളരുന്ന ച്യുതിയില്‍..
ശപിക്കാതെ നീയും തപിക്കുമെന്‍ ഭൂവിനെ..
കുറ്റവാളികള്‍, അവര്‍, പലരുണ്ട് ചുറ്റില്‍-
അവരില്‍ നീയില്ല , ഞാനില്ല
നമ്മളിലൊരാള്‍ പോലുമില്ല..
അവരെത്ര തുച്ഛം ഓര്‍ക്കുക നിത്യം.
പ്രളയം മുടിച്ചേക്കാം തീമഴ പെയ്യാം
മനംനൊന്തൊരു സൂര്യന്‍ കടലില്‍ മറഞ്ഞേക്കാം
സന്ധ്യ തന്‍ മാറില്‍ നിരാശനാം പുലരി,
നിശയാം ഇരുളിനെ പുല്‍കി മയങ്ങാം
ജ്വലിക്കുന്ന മനവുമായ് മറ്റൊരു സൂര്യന്‍
പുതുപുലരിയുമായ് വരവുണ്ടതറിയുക .
കാണട്ടെ നിന്‍ മിഴിയിലുമാ സൂര്യന്റെ സ്വപ്നം
തളിര്‍ക്കട്ടെ നിന്‍ വാക്കിലുമീ ശൌര്യം
ഭയന്നോടി മറയും ഭീരുവാവാതെ നോക്കാം
തളരാതെ തോഴാ, വളരുന്ന ച്യുതിയില്‍..
ശപിക്കാതെ നീയും തപിക്കുമെന്‍ ഭൂവിനെ..
അടരാടി മരിക്കുന്ന പോരാളിയാവാം _Jithu_
Abudhabi
Thursday, March 24, 2011
Thursday, March 17, 2011
തിര
തിരമാലകളാര്‍ത്തു ചിരിച്ചു..
കേട്ടവരൊക്കെയും കണ്ടു രസിച്ചു
ഉഴവൂ വയലുകള്‍ എന്ന കണക്കെ..
ഉയരും തിരകളിലമരും നഗരം
ആടിയുലഞ്ഞു അംബരചുംബികള്‍
ആളിയുയര്‍ന്നു അഗ്നിസൌധം
കാണ്മു തെല്ലൊരു കൌതുകമോടെ..അലകളിലലയും വമ്പന്‍ നൌകകള്‍,
കേട്ടവര്‍ കണ്ടവര്‍ തിരവൂ വീണ്ടും,
കേട്ടവര്‍ കണ്ടവര്‍ തിരവൂ വീണ്ടും,
തിരയില്‍ മറയും യന്ത്രപാമ്പ്
ഒഴുകും യാനം തിരയുടെ ഉയരം
ഒഴുകും യാനം തിരയുടെ ഉയരം
അടിമുടിയുലയും ഭരണം പോലും
അകലും പാളികള്‍ ചിതറും ലാവകള്‍
അകലും പാളികള്‍ ചിതറും ലാവകള്‍
അകലെ കരയും അമ്പിളിമാമനും
അലറി വിളിപ്പു മതവും മനുജനും
കീറിമുറിപ്പൂ തിരയുടെ ശാസ്ത്രം
കീറിമുറിപ്പൂ തിരയുടെ ശാസ്ത്രം
കൌതുകകാഴ്ചകള്‍ക്കൊടുവില്‍ കാണ്മു,
പിടയും ഉയിരിന്‍ കണ്ണിലെ ദാഹം
മുതലക്കണ്ണീര്‍ തുള്ളിയടര്‍ന്നു,
തിരിഞ്ഞു പിന്നെ തിരഞ്ഞൂ വീണ്ടും
രാക്ഷസത്തിരയുടെ നവനവ രൂപം.
_Jithu_
Abudhabi
Subscribe to:
Posts (Atom)






