വെണ്മയെഴും വാമനനാടെന്റെ ദേശം ...
കാല്‍ ചിലമ്പണിഞ്ഞാടി കളിക്കും
ഒറ്റക്കാല്‍ തപം ചെയ്യും സന്യാസിക്കൊറ്റികള്‍
കണികാണാന്‍ വെള്ളരി,കണിക്കൊന്ന പൂക്കളും
നാണം കുണുങ്ങി കവിളില്‍ തലോടും
കലികൊണ്ട് തുള്ളും കളിപറഞ്ഞെത്തും
മുക്കുറ്റി, പെണ്ണിന്‍ കവിളിലെ നുണക്കുഴി
വരിക എന്‍ നാടിന്‍ വെണ്മ നുകരുവാന്‍,
_Jithu_
Venmenad
കാല്‍ ചിലമ്പണിഞ്ഞാടി കളിക്കും
പിന്നെന്നെ മാടിവിളിക്കും കായല്‍ക്കരയോരം,
പനയോല തെങ്ങോല പന്തലൊരുക്കും
പൂവള്ളികുടിലീ കുബേരന്റെ മാളിക ........
ഒറ്റക്കാല്‍ തപം ചെയ്യും സന്യാസിക്കൊറ്റികള്‍
പല്ലുരുമി കാട്ടുന്ന തടിമാടന്‍ ഞണ്ടുകള്‍
കഥ പാടിയെത്തും വൃശ്ചികകാറ്റും.
ചിത്രപതംഗവും തൂക്കണം കുരുവിയുമാ
തൊട്ടാവാടിയും -തെമ്മാടിചെറുക്കന്റെ കൂട്ടുകാര്‍.
കണികാണാന്‍ വെള്ളരി,കണിക്കൊന്ന പൂക്കളും
എന്നെയുണര്‍ത്തും പൂവാലന്‍ കോഴിയും
പാടിയുറക്കും പുള്ളിപൂങ്കുയില്‍,ഒപ്പമാടി
തിമിര്‍ക്കും മേഘനാദാനുലാസി സതീര്‍ഥ്യരും ..
നാണം കുണുങ്ങി കവിളില്‍ തലോടും
കലികൊണ്ട് തുള്ളും കളിപറഞ്ഞെത്തും
ചറപറ പൊഴിയും കൊതിതീരെ കരയും
മാമലമേട്ടിലെ രാജകുമാരി, മാരി -
എന്‍ തോഴി.......
മുക്കുറ്റി, പെണ്ണിന്‍ കവിളിലെ നുണക്കുഴി
തുമ്പപ്പൂ പൈതലിന്‍ പാല്‍നിലാ പുഞ്ചിരി..
പേരാലിന്‍ കൊമ്പത്തരഞ്ഞാണ്‍ കിലുക്കം.
മാരിവ്വില്‍ അര്‍ക്കന്റെ സ്നേഹോപഹാരം.
വരിക എന്‍ നാടിന്‍ വെണ്മ നുകരുവാന്‍,
വാമനനാടിന്‍ സുസ്വാഗതം ..തോഴാ.
_Jithu_
Venmenad





