സിരകളിലൊഴുകും കൊടുംകാറ്റായി
പിന്നെയണിചേര്‍ന്നു വിമോചനം തേടി..
ഒരു കുടകീഴില്‍ ഒരു കൊടി കീഴില്‍...
പടയൊരുക്കത്തിലിവന്‍ പോരാളിയായി.
പടവെട്ടി തലവെട്ടി പുതുനാടിനെന്നോതി..
സേനതന്‍ തലവന്മാര്‍ ഉണര്‍വായി നിന്നു
നിയമങ്ങള്‍ മുന്നില്‍ "അടിയനെ"ന്നോതി
കണ്ടില്ല ഞാനെന്റെ തോഴനെ പോലും
എതിര്‍ത്തവരെല്ലാം ശത്രുകളായി.
അരുതരുതെന്നോതി കരഞ്ഞമ്മ
ഭയന്നച്ഛന്റെ മോഹം മിഴികളടച്ചു...
താതന്റെ മോഹവും അമ്മേ നിന്‍ സ്നേഹവും
തട്ടിയെറിഞ്ഞു കൊടി തന്‍ വര്‍ണത്തിനായ്
ഒടുവില്‍ വന്നെത്തി എനിക്കായി ഒരു ദിനം
അമ്മതന്‍ കണ്ണീരു ചിതറിയ പോല്‍ .
ചീറിത്തെറിച്ചെന്‍ ചുടുചോര മണ്ണില്‍
സ്മാരകം തീര്‍ത്തവര്‍ തോരണം ചാര്‍ത്തി..
വീണ്ടും രക്തസാക്ഷി പിറന്നു..
എന്‍ നിണം പറ്റിയാ പാദങ്ങളെവിടെ ..
പാറിപറന്ന കൊടിതോരണങ്ങളെവിടെ..
രക്തം കുടിച്ചവര്‍ മറന്നു പോയെന്നേ..
നഷ്ടങ്ങള്‍ വീണ്ടും കണക്കെടുപ്പായി..
തോരാത്ത മിഴിയുമായ് അമ്മതന്‍ സ്നേഹവും
തുറക്കാത്ത മിഴിയുമായ് അച്ഛന്റെ മോഹവും
എനിക്കായി കരയുവാന്‍ ആ മിഴി മാത്രം
എനിക്കായി തേങ്ങുവാനിന്നുമാ മനം മാത്രം....
കൊതിക്കുന്നിന്നറിയാതെ, വൈകിയെന്നറിയിലും
മകനായി മരിക്കുവാന്‍, നാടിനഭിമാനമാകുവാന്‍
പുതുലോകം പിറക്കുന്നതെന്‍ കുടിലില്‍ നിന്നെന്നു
ഓര്‍ക്കാന്‍ മറന്നു പോയ്, ആ ചോരത്തിളപ്പില്‍........
അവര്‍ക്കായി ഒരിറ്റു കണ്ണീരു വീഴ്ത്താം;
രക്തസാക്ഷിതന്‍ ശവകുടീരത്തിനരികെ
പിന്നെ വെറുതെ അലറാം...വീണ്ടും
"രക്തസാക്ഷികള്‍ പിറക്കാതിരിക്കാന്‍".
_Jithu_
Abudhabi