Monday, October 25, 2010

അരുത്



നീയെന്‍ നിശ്വാസമായ് പിറവികൊള്ളുന്നു ..
നീ എന്‍ ശ്വാസമായ് പുനര്‍ജനിക്കുന്നു.. 

മഞ്ഞിന്‍ത്തുള്ളിയാം ദേവി; നിനക്കഗ്നിശുദ്ധി  
വിധിച്ചോരവിവേകിയാം  രാമനെ വെറുക്ക നീ.
കൊട്ടാരം തീര്‍ത്തതില്‍ റാണിയായ് വാഴ്ത്തുവാന്‍
ദശമുഖന്‍ രാവണന്‍ കാത്തിരിപ്പൂ സഖീ..

കറുത്തരാവുകള്‍ അകന്നിരിക്ക ...
ചുവന്ന കൈകള്‍ പുണരാതിരിക്ക....
എവിടെയാണെങ്കിലും റാണിയായ് വാഴ്ക
വാടാതെ പൊഴിയാതെ  നീയൊരു മുകുളമായ് ....
നോവിക്കാന്‍ വെമ്പുമാ കരത്തെയകറ്റാന്‍
നീ പോല്‍  വെറുക്കുമാ  മുള്‍മുനയായ്..;  ഞാനും..

കണ്ണുനീര്‍ ഒരിക്കലും പൊഴിക്കാതിരിക്ക.
അവയൊരു പ്രളയമായ്  പുണര്‍ന്നാല്ലോ പ്രിയേ .
മൌനത്തിന്‍ മതില്‍ നീ തകര്‍ക്കാതെ തോഴി ..
മുനയുള്ള  വാക്കുകള്‍ എറിയാതെ തോഴി ....
ഹൃദയം തകര്‍ന്നതില്‍ നൊന്താലും ദേവി,
അധരത്താല്‍  വാക്കിനു തടവറ തീര്‍ക്കാം..
തടവറ തകര്‍ത്താ വാക്കുകള്‍ നിലവിളിച്ചാലോ,
അവയെന്‍  കണ്ഠത്തില്‍ കരം ചേര്‍ത്താലോ ,
ശ്വാസം നിലച്ചാലോ,യെന്‍ കരള്‍ പിളര്‍ന്നാലോ ..

നീ എന്‍ നിശ്വാസമായ് ,
തൂലിക പുണരുമാ കവിതതന്‍ ജീവനായ്...
എന്‍ മൗന സംഗീതമായ്...
എന്‍ കിനാവില്‍ മധുര വര്‍ണങ്ങളായ്
വാക്കില്‍ മായയായ് , എന്നില്‍ ഉണരുന്ന പുണ്യം...

ഓര്‍ക്കുവാന്‍ മാത്രമായ് മറക്കാം പൈങ്കിളി  ...
ഇനി മറവിതന്‍ ഓളങ്ങളിലലയാം....- വീണ്ടും ,
സ്വയം രചിച്ചോരാ വിധിയെ പഴിക്കാം ..,
ഓര്‍മതന്‍ മണല്‍ക്കര  തേടാം....
  
 _Jithu_
   Abudhabi 
(.....ഇന്നലെകളിലെപ്പോളോ പറയാന്‍ മറന്ന പ്രണയത്തിന്റെ ഓര്‍മക്ക് .....)

3 comments:

  1. രാവണന് വിധി ഇതു തന്നെ ജിത്തൂ...
    കൂടുതൽ എഴുതാൻ, എഴുതിത്തെളിയാൻ ആശംസകൾ!

    (Plz avoid the word verification)

    ReplyDelete
  2. ജിത്തു ..ജാലകത്തില്‍ ഇത് കവിത എന്ന വിഭാഗത്തില്‍ ഇട്ടു കൂടെ?... എന്നാ എന്നെ പോലെ കവിത അറിയാത്ത പൊട്ടന്മാര്‍ ഇവിടെ വരുന്നത് ഒഴിവാക്കാം ...എനിവേ നല്ല കവിത

    ReplyDelete
  3. കര്‍മ്മബന്ധങ്ങളുടെയും സദാചാരത്തിന്റെയും കെട്ടുപാടുകളില്‍ പെട്ട് മര്യാദപുരുഷോത്തമനെന്ന പേരു നിലനിര്‍ത്താനോ പാവം മണ്ണിന്‍ മകള്‍ക്കായ് അഗ്നിശുദ്ധി വിധിച്ചു രാമന്‍.....മായാ സാതയെ വീണ്ടെടുക്കാനെന്നു പൈങ്കിളിയെക്കൊണ്ട് പാടിച്ചു....? എങ്കിലും കൊട്ടാരക്കഴ്ചകള്‍ ഒരുക്കി വച്ച് കാത്തിരുന്ന രാവണനെ അവള്‍ കണ്ണിലറിഞ്ഞില്ലല്ലോ....രാമപാദം ചേര്‍ന്നല്ലേ നടന്നുള്ളൂ...


    കൊള്ളാം ജിത്തു...പ്രണയഭവനയ്ക്ക് പുതിയൊരു ചിന്ത കൊടുത്തു

    ReplyDelete